ജോലിക്കിടെ വിശ്രമിക്കാന്‍ മരത്തിന്റെ തണല്‍ എല്ലാവരും തെരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ്. കാറ്റും, തണലും, ചെറുകിളികളുടെ ശബ്ദവുമൊക്കെ വിശ്രമിക്കാൻ പറ്റിയ അന്തരീക്ഷമാണ്. പക്ഷേ എല്ലാസമയത്തും മരത്തണല്‍ അത്ര സുരക്ഷിതമാവില്ല. ഇഴജന്തുക്കൾ ഇവിടെ ധാരാളം കാണും. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്.
മരത്തിന്റെ ചുവട്ടില്‍ സുഖമായി വിശ്രമിക്കുന്ന ആളിന്റെ ഷര്ട്ടിനുള്ളിലേക്ക് വലിയ പാമ്പ് കയറുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്.
ചെറിയ പാമ്പ് ഒന്നുമല്ല വസ്ത്രത്തിനുള്ളിലേക്ക് കയറിയത് മറിച്ച് വലിയൊരു മൂര്‍ഖന്‍ പാമ്പാണ്. ഒരു മരത്തിന്റെ താഴെയാണ് വിശ്രമിക്കാനായി അയാള്‍ ഇരുന്നത്. ഇതിനിടെ ചെറുമയക്കത്തിലായിരുന്ന സമയത്ത് പാമ്പ് വസ്ത്രത്തിനുള്ളിലേക്ക് കയറുകയായിരുന്നു.
അതേസമയം ഷര്‍ട്ടിനുള്ളില്‍ പ്രവേശിച്ച പാമ്പിനെ പിടിക്കാന്‍ കുറച്ചുപേര്‍ കൂടി ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഷര്‍ട്ടിന്റെ കുടുക്കിന്റെ വിടവിലൂടെ പാമ്പ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് അയാളുടെ ശരീരത്തില്‍ നിന്നും ഇറങ്ങിയ പാമ്പ് അവിടെ നിന്നും ഇഴഞ്ഞു പോകുകയും ചെയ്തു. എന്നാൽ ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഈ വീഡിയോ എവിടെ നിന്നാണന്നെതിൽ വ്യക്തതയില്ല.