ബംഗളൂരു: ഓണ്ലൈനിൽ ഓർഡർ ചെയ്തു വരുത്തിയ ഭക്ഷണത്തിൽ ജീവനുള്ള ഒച്ച്! ബംഗളൂരുവിലാണു സംഭവം. സൊമാറ്റോ വഴി വാങ്ങിയ സാലഡിൽ ആണ് ജീവനുള്ള ഒച്ചിനെ കണ്ടത്. ദുരനുഭവത്തിന്റെ വീഡിയോ യുവാവ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
നാലു സാധനങ്ങളാണ് ഓർഡർ ചെയ്തതെന്നും മൂന്നു സാധനങ്ങള് മാത്രമാണു ലഭിച്ചതെന്നും യുവാവ് വീഡിയോയില് പറയുന്നു. ഇതിന്റെ ബില്ലും പങ്കുവച്ചിട്ടുണ്ട്.
‘കുറേനാളുകള്ക്കുശേഷമാണു പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാൻ തീരുമാനിച്ചത്. അപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണം. വേറെ വഴിയില്ലെങ്കില് മാത്രമേ പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാവൂ’ -യുവാവ് വീഡിയോയിൽ പറയുന്നു. ഫിറ്റ്നസ് കാ പ്രതീക് എന്ന ഇൻസ്റ്റഗ്രാം പേജിലാണു വീഡിയോ പങ്കുവച്ചത്.