ആ​ല​പ്പു​ഴ​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​മ​ന്ദി​ര​ത്തി​നു നേ​രെ ആ​ക്ര​മ​ണം; മോ​ഷ​ണ ശ്ര​മ​മ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ൽ പോ​ലീ​സ്

ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ​യി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​മ​ന്ദി​ര​ത്തി​നു നേ​രെ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. കാ​ട്ടൂ​ർ കോ​ർ​ത്തു​ശേ​രി 506-ാം ന​മ്പ​ർ ശാ​ഖ​യു​ടെ ഗു​രു​മ​ന്ദി​ര​ത്തി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

മ​ന്ദി​ര​ത്തി​ന്‍റെ ഗേ​റ്റും കാ​ണി​ക്ക​വ​ഞ്ചി​യും ത​ക​ർ​ത്തു. സം​ഭ​വ​ത്തി​ൽ മ​ണ്ണ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം.

രാ​വി​ലെ ജീ​വ​ന​ക്കാ​രെ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഗേ​റ്റ് ത​ക​ർ​ത്ത് ദൂ​രേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ നി​ല​യി​ലാ​യി​രു​ന്നു. യൂ​ത്ത് മൂ​വ്‌​മെ​ന്‍റി​ന്‍റെ കൊ​ടി​യും ബോ​ർ​ഡു​ക​ളും ത​ക​ർ​ത്തു.

കാ​ണി​ക്ക​വ​ഞ്ചി​യും ത​ക​ർ​ത്തെ​ങ്കി​ലും പ​ണം ന​ഷ്ട​മാ​യി​ട്ടി​ല്ല. ഇ​തി​നാ​ൽ മോ​ഷ​ണ​ശ്ര​മ​മ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment