ചേര്‍ത്തല: ന്യൂനപക്ഷമാണ് നാട്ടിലെ സമ്പത്ത് കൈയടക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേര്‍ത്തലയില്‍ നടന്ന എസ്എൻഡിപി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സത്യം തുറന്നുപറഞ്ഞതിന്റെ പേരിൽ ഒരു വിഭാഗം തന്നെ ക്രൂശിക്കാൻ ശ്രമിച്ചു.
മുസ്ലീം സമുദായം കൂടുമ്പോൾ ഒന്നാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോഡിയെ എതിർക്കാൻ രാജ്യത്തെ മുസ്ലീങ്ങൾ ഒറ്റക്കെട്ടായിനിന്നു. ഇടതു പക്ഷത്തിന്റെ സ്വന്തക്കാരനായ കാന്തപുരത്തിന്റെ അനുനായികൾ വരെ ലീഗ് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്.
സർക്കാർ സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഗണിക്കാതിരുന്നതും ജനങ്ങളെ മറന്ന് പലസ്തീൻക്കാർക്ക് ജയ് വിളിക്കാൻ പോയതും കുഴപ്പമായെന്ന് വെള്ളാപ്പള്ളി പറഞ്ഞു.പ്രസിഡന്റ്് ഡോ.എം.എൻ. സോമൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡനന്റ് തുഷാർ വെള്ളാപ്പള്ളി സ്വാഗതം പറഞ്ഞു.