ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ വിമത നീക്കം ശക്തമാക്കി സുഭാഷ് വാസു. മുൻ ഡിജിപി ടി.പി. സെൻകുമാർ സുഭാഷ് വാസു വിഭാഗത്തിന്റെ സ്ഥാനാർഥി ആയേക്കുമെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച വൈകീട്ട് നാലിന് കുട്ടനാട്ടിൽ വച്ചാണ് പ്രഖ്യാപനം. എന്നാൽ, മത്സരത്തിനില്ലെന്ന് സെൻകുമാർ അറിയിച്ചാൽ സുഭാഷ് വാസു തന്നെ സ്ഥാനാർഥിയാകും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് സ്ഥാനാർഥിയായിരുന്ന സുഭാഷ് വാസു 33,000- ത്തിലധികം വോട്ടുകൾ നേടിയിരുന്നു. സെൻകുമാറിനെ സ്ഥാനാർഥിയാക്കുന്നത് ആർഎസ്എസ് നേതൃത്വത്തിന്റെ പിന്തുണയിലാണെന്ന് സുഭാഷ് വാസു വിഭാഗം അവകാശപ്പെടുന്നു.
ബിജെപി നേതൃത്വത്തിന്റെ പിന്തുണയോടെ ശക്തനായ സ്ഥാനാർഥിയെ ബിഡിജെഎസ് മത്സരിപ്പിക്കുമെന്ന് ഔദ്യേോഗിക വിഭാഗവും നേരത്തെ പ്രതികരിച്ചിരുന്നു.