പ്രസവശേഷം കൂടിയ വണ്ണം എങ്ങനെ കുറയ്ക്കുമെന്നാലോചിക്കുന്നതിനിടൊണ് സംവിധായകനും അതിനു നിർദേശിച്ചതെന്ന് തെന്നിന്ത്യൻ അഭിനേത്രി സ്നേഹയുടെ വെളിപ്പെടുത്തൽ. കഥാപാത്രത്തിന്റെ ശാരീരിക ഘടനയിലേക്ക് എത്തുന്നതിനായി ചിലപ്പോൾ വണ്ണം വയ്ക്കേണ്ടി വരും മറ്റു ചിലപ്പോൾ കുറയ്ക്കേണ്ടി വരും. വിവാഹ ശേഷം സിനിമയിൽ സജീവമല്ലാതിരുന്ന സ്നേഹ ഇപ്പോൾ ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ്. മലയാളത്തിലും തമിഴിലുമായി നിരവധി കഥാപാത്രങ്ങളാണ് ഈ നായികയെത്തേടി എത്തിയിട്ടുള്ളത്.
പുതിയ സിനിമയായ വേലൈക്കാരനു വേണ്ടി സ്നേഹ മെലിയുകയാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. പ്രസവ ശേഷം തടി കൂടിയ നടി വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടയിലാണ് പുതിയ കഥാപാത്രത്തിന് വേണ്ടി മെലിയാൻ സംവിധായകൻ നിർദേശിച്ചതും. ശിവകാർത്തികേയൻ, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം ശക്തമായ കഥാപാത്രവുമായാണ് സ്നേഹയും എത്തുന്നത്. മോഹൻരാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 10 കിലോ കുറയ്ക്കാനാണ് സംവിധായകന്റെ നിർദേശം. ഇതിനോടകം തന്നെ 7 കിലോയോളം തടി കുറയുകയും ചെയ്തുവെന്നും സ്നേഹ പറഞ്ഞു.
ഭക്ഷണ കാര്യത്തിൽ കടുത്ത നിയന്ത്രണത്തിലാണ് നടിയിപ്പോൾ. ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനു മുൻപ് മൂന്നു കിലോ കൂടി കുറയ്ക്കാനാണ് സ്നേഹ ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ വീട്ടിൽ വച്ചാണ് ചെയ്യുന്നത്. കുഞ്ഞിന്റെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതിനാൽ വീട്ടിൽ നിന്നും അധിക സമയം മാറിനിൽക്കാനാവില്ലെന്നും അഭിനേത്രി പറഞ്ഞു. ഏറെ സന്തോഷം നൽകുന്ന കാര്യം ഫഹദ് ഫാസിലിന്റെ ഫാനാണ് ഫഹദ് ഫാസിലിനോടൊപ്പം അഭിനയിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് സ്നേഹയിപ്പോൾ. ഫഹദിന്റെ വലിയ ഫാനാണ് താനെന്നും പ്രമാണിയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നുവെന്നും താരം പറഞ്ഞു. എന്നാൽ ഒരുമിച്ചുള്ള സീനുകൾ ഉണ്ടായിരുന്നില്ല. വേലൈക്കാരനിലൂടെ അതു സാധ്യമാവുമെന്ന പ്രതീക്ഷയിലാണ് താരം.