മാവേലിക്കര: പിതാവ് മരിച്ച വേദനയുമായി മകൾ പ്ലസ്ടൂ പരീക്ഷ എഴുതി. കോവിഡ് ബാധിച്ചു മരിച്ച ബിഎസ്എഫ് ജവാൻ മാങ്കാംകുഴി കൊട്ടയ്ക്കാട്ടുവിളയിൽ കെ.ജി.സുനിലിന്റെ (48) മകൾ സ്നേഹയാണ് അച്ഛൻ മരിച്ചെന്നറിഞ്ഞ വേദന ഉള്ളിലൊതുക്കി ഇന്നലെ രാവിലെ മാവേലിക്കര എ.ആർ.രാജരാജവർമ സ്മാരക ഗവ.ഗേൾസ് എച്ച്എസ്എസിൽ പരീക്ഷ എഴുതിയത്.
അവധിക്കെത്തിയ സുനിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണു മരിച്ചത്.മരണ വിവരമറിഞ്ഞു പ്രിൻസിപ്പൽ ജെ.പങ്കജാക്ഷി, ക്ലാസ് ടീച്ചർ ശ്രീജ സി.പണിക്കർ, ചീഫ് സൂപ്രണ്ട് സി.എൽ.വിൽസൺ എന്നിവർ സ്നേഹയുടെ ബന്ധുക്കളെ വിളിച്ചിരുന്നു.
ഇതേത്തുടർന്നു സ്നേഹയെ ഇന്നലെ രാവിലെ ബന്ധു സ്കൂളിലെത്തിച്ചു. പരീക്ഷ എഴുതിയ ശേഷം ബന്ധുവിനൊപ്പം മടങ്ങി. മരിച്ച സുനിലിന്റെ ഭാര്യ: സുർജിത് (വള്ളികുന്നം സഹകരണ ബാങ്ക്, സെക്രട്ടറി). മകൻ: സൗരവ്.