കഷ്ടപ്പെട്ടതൊക്കെ വെറുതെയായല്ലോ എന്ന വിഷമത്തിലാണ് നടി സ്നേഹ. ശിവകാർത്തികേയനും ഫഹദ് ഫാസിലും അഭിനയിച്ച വേലൈക്കാരൻ എന്ന സിനിമയ്ക്ക് വേണ്ടി വളരെ കഷ്ടപ്പെട്ടാണ് സ്നേഹ ഏഴു കിലോ തൂക്കം കുറച്ചത്.
ചിത്രീകരണത്തിനായി 18 ദിവസം നീക്കി വയ്ക്കുകയും ചെയ്തു. പക്ഷെ സിനിമ പുറത്തു വന്നപ്പോൾ വെറും 5 മിനിട്ട് മാത്രമാണ് സ്നേഹയുടെ രംഗം.പ്രസവ ശേഷമുള്ള തടി കുറയ്ക്കാന്‍ പ്രയാസമായിട്ടും കഷ്ടപ്പെട്ട് ഏഴ് കിലോയോളം കുറച്ചുവെന്ന് സ്നേഹ പറയുന്നു.
ചിത്രം റിലീസ് ചെയ്തപ്പോള്‍ തന്റെ ഹൃദയം തകര്‍ന്നുവെന്നും സ്നേഹ പറയുന്നു. 18 ദിവസം ഷൂട്ട് ചെയ്തതില്‍ സിനിമയിലെത്തിയത് അവസാന മൂന്ന് ദിവസത്തെ രംഗങ്ങള്‍ മാത്രം. പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യമെങ്കിലും തന്റെ കഥാപാത്രത്തിനുണ്ടാവുമെന്ന് കരുതിയെങ്കിലും വെറും അഞ്ച് മിനിട്ടില്‍ ഒതുക്കിയെന്നും ഇപ്പോള്‍ തന്റെ ശരീരത്തോട് തന്നെ പരിഹാസം തോന്നുകയാണെന്നും സ്നേഹ പറയുന്നു.