‘എ​ല്ലാ​രോ​ടും പ​റ​യ​ണം, എ​ല്ലാ​വ​രും അ​റി​യ​ണം, അ​താ​ണ് അ​തി​ന്‍റെ ഒ​രു മ​ര്യാ​ദ’; ഗ​ർ​ഭി​ണി​യാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ക​രി​ക്ക് താ​രം സ്നേ​ഹ ബാ​ബു

താ​ൻ ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ക​രി​ക്ക് താ​രം സ്നേ​ഹ ബാ​ബു. വീ​ഡി​യോ​യി​ലൂ​ടെയാണ് താ​ന്‍ അ​മ്മ​യാ​കാ​നൊ​രു​ങ്ങു​ന്നൂ എ​ന്ന വി​വ​രം സ്നേ​ഹ ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ​രോ​ടും പ​റ​യ​ണം, എ​ല്ലാ​വ​രും അ​റി​യ​ണം, അ​താ​ണ് അ​തി​ന്‍റെ ഒ​രു മ​ര്യാ​ദ എ​ന്ന വീ​നി​ത് ശ്രീ​നി​വാ​സ​ന്‍റെ ഡ​യ​ലോ​ഗി​നൊ​പ്പം വ​യ​റി​ല്‍ ത​ലോ​ടു​ന്ന വീ​ഡി​യോ സ്നേ​ഹ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. 

താ​ര​ത്തി​ന് ആ​ശം​സ​ക​ള​റി​യി​ച്ച് നി​ര​വ​ധി​പേ​രാ​ണ് വീഡിയോയ്ക്ക് ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. ആ​ശം​സ​ക​ള്‍ മാ​ത്രം പോ​രാ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​യി​രു​ന്നു സ്നേ​ഹ വീ​ഡി​യോ പ​ങ്കു​വ​ച്ചത്.

ക​രി​ക്കി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ താ​രം പി​ന്നീ​ട് മി​ന്ന​ല്‍ മു​ര​ളി എ​ന്ന ചി​ത്ര​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ആ​ദ്യ​രാ​ത്രി, ഗാ​ന​ഗ​ന്ധ​ര്‍​വ​ന്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും സ്നേ​ഹ ശ്ര​ദ്ധ​യ​മാ​യ വേ​ഷം അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

ക​രി​ക്കി​ന്‍റെ വെ​ബ് സീ​രീ​സി​ലൂ​ടെ​യാ​ണ് സ്‌​നേ​ഹ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ക​രി​ക്ക് ടീ​മി​ന്‍റെ സാ​മ​ര്‍​ത്ഥ്യ​ശാ​സ്ത്രം എ​ന്ന സീ​രീ​സി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​നാ​യ അ​ഖി​ല്‍ സേ​വ്യ​റാ​ണ് സ്‌​നേ​ഹ​യു​ടെ ഭ​ര്‍​ത്താ​വ്. പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും.

 

Related posts

Leave a Comment