വാർത്തകൾ കൊടുക്കുന്നതിന് മുന്നേ ഒന്നു സ്ഥിരീകരിക്കണ്ടേ… അല്ലാണ്ട് ചുമ്മാ അങ്ങ് വാർത്ത കൊടുക്കുകയാണോ… ഗോസിപ്പുകൾ ഇറങ്ങിയാൽ സെലിബ്രിറ്റീസിന്റെ സ്ഥിരം ചോദ്യമാണ് ഇത്. എന്നാൽ നടി സ്നേഹ ആ ചോദ്യം ചോദിക്കാതെ മാധ്യമ പ്രവർത്തകർക്ക് നന്ദി പറയുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.
തന്നെ കുറിച്ച് ഒരു വാർത്ത കേട്ടപ്പോൾ വിളിച്ച് ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നന്ദി പറയുകയാണ് നടി സ്നേഹ. പപ്പരാസികൾ ചുമ്മാ ഓരോന്ന് ഉണ്ടാക്കി പറയുന്പോൾ മാധ്യമങ്ങൾ അവർക്ക് പിന്നാലെ പോകുകയാണ് പതിവ്. എന്നാൽ ആ പതിവ് മാധ്യമങ്ങൾ ഇവിടെ തെറ്റിച്ചു.
തമിഴ് ബിഗ് ബോസ് രണ്ടാം സീസണിലേക്ക് കടക്കുകയാണ്. ഇത്തവണ നടി സ്നേഹ ഷോയില്‍ ഒരു മത്സരാർഥിയായി എത്തുന്നു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്നേഹ. താൻ ബിഗ് ബോസ് 2 വിന്റെ ഭാഗമാകുന്നു എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ്.
പൂര്‍ണമായും ഒരു കിംവദന്തി. ഞാനെന്താണോ എങ്ങനെയാണോ അതില്‍ സംതൃപ്തയാണ്. ഇത്തരം വ്യാജ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സത്യാവസ്ഥ എന്നെ വിളിച്ച് അന്വേഷിച്ച മാധ്യമസുഹൃത്തുക്കളോട് നന്ദിയുണ്ടെന്നും താരം പറഞ്ഞു.