കായംകുളം: സ്വന്തമായി വീടില്ലാത്ത നിർധന കുടുംബത്തിന് സിപിഎം ലോക്കൽ കമ്മിറ്റി വീട് നിർമിച്ച് നൽകി. കായംകുളം നഗരസഭ പന്ത്രണ്ടാം വാർഡിലെ എരുവ കാവുംകട വീട്ടിൽ ശിവപ്രസാദ്, അജിത ദന്പതികൾക്കാണ് സിപിഎം പെരിങ്ങാല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകിയത്.
സ്വന്തമായി ആകെയുള്ള രണ്ട് സെന്േറാളം വരുന്ന സ്ഥലത്ത് രോഗിയായ ശിവ പ്രസാദിന് വീട് നിർമിക്കാനുള്ള സാന്പത്തിക ശേഷി ഇല്ലന്ന് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം ലോക്കൽ കമ്മിറ്റി ജനകീയ സമിതി രൂപീകരിക്കുകയും സുമനസുകളുടെ സഹകരണത്തോടെ വീട് നിർമിച്ച് നൽകുകയുമായിരുന്നു. വീടിന്റെ താക്കോൽ ദാനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു.
ചടങ്ങിൽ യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എ. അലിയാർ, എ. മഹേന്ദ്രൻ, കെ.എച്ച.് ബാബുജാൻ, ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.ഗാനകുമാർ, കോശി അലക്സ്, നഗരസഭാ ചെയർമാൻ എൻ ശിവദാസൻ, രാധിക സന്തോഷ് എന്നിവർ പങ്കെടുത്തു.