അജിത്തും ശാലിനിയും പോലെ സൂര്യയും ജ്യോതികയും പോലെ തെന്നിന്ത്യയിലെ മാതൃകാ ദമ്പതികളാണ് സ്നേഹയും പ്രസന്നയുമെന്നാണ് പറഞ്ഞു കേട്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അത്ര നല്ലതല്ല. പ്രസന്നയുടെയും സ്നേഹയുടെയും കുടുംബത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങിയെന്നു പപ്പരാസികൾ പറയുന്നതായി തെന്നിന്ത്യയിലെ ചില ഓണ്‍ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇഷ്ടമുള്ള ചില കാര്യങ്ങളിൽ നിന്നു പ്രസന്നയെ സ്നേഹ വിലക്കുന്നതാണു കുഴപ്പങ്ങളുടെ തുടക്കമത്രെ.
സിനിമയുടെ പ്രമോഷന് പോകാൻ പ്രസന്നയെ സ്നേഹ അനുവദിക്കാത്തതിനെ തുടർന്ന് ഇരുവർക്കും ഇടയിൽ വഴക്കുനടന്നു എന്നാണു പപ്പരാസികൾ പറയുന്നത്. വിവാഹ ശേഷം സ്നേഹ അഭിനയിക്കുന്നതിൽ പ്രസന്ന ഒട്ടും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല. തമിഴിലും തെലുങ്കിലും സ്നേഹ സെലക്ടീവായി സിനിമകൾ ചെയ്തുകൊണ്ടിരുന്നു. 2012 ലായിരുന്നു സ്നേഹയും പ്രസന്നയും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ഇവർക്ക് ഒന്നര വയസ് പ്രായമായ ഒരു കുഞ്ഞുണ്ട്.