ഉറക്കത്തിനിടയില്‍ കൂര്‍ക്കംവലി ശീലമായവരാണ് ഒട്ടുമിക്ക ആളുകളും. ഇത്തരത്തില്‍ ഉറക്കത്തിനിടയില്‍ കൂര്‍ക്കം വലിച്ച ഭര്‍ത്താവിനെ തള്ളി നിലത്തിട്ട യുവതി പിറ്റേന്ന് കണ്ടത് ഭര്‍ത്താവ് മരിച്ച് കിടക്കുന്നത്. മറ്റൊരു സംഭവം കൂടി അറിഞ്ഞപ്പോള്‍ യുവതി ഒന്നു കൂടി ഞെട്ടി തരിച്ചു പോയി, കാരണം കൂര്‍ക്കം വലിയെന്ന് കരുതി താന്‍ കേട്ട ശബ്ദം ഭര്‍ത്താവ് അന്ത്യശ്വാസം വലിക്കുന്നതായിരുന്നു. ഇംണ്ടിലെ നോര്‍ത്തംബര്‍ലാന്‍ഡിലാണ് സംഭവം.
ലിസ ലീ എന്ന യുവതിയാണ് ഈ സംഭവത്തിലെ ദൗര്‍ഭാഗ്യവതിയായ യുവതി. അവള് തന്റെ പങ്കാളിയായ ലെവിസ് ലിറ്റിലിനെയാണ് (25) തള്ളി നിലത്തിട്ടത്. അസാധാരണമായ രീതിയില്‍ ഹൃദയ സ്പന്ദനം ഉണ്ടാകുന്ന ബ്രുഗഡ സിന്‍ഡ്രോം എന്ന രോഗത്തിന് അടിമയായിരുന്നു ലെവിസ്. ഈ രോഗത്തിന് അടിമയായവര്‍ ശ്വാസോച്ഛ്വാസം ചെയ്യുമ്പോള്‍ അസാധാരണമായ ശബ്ദം പുറത്തു വരാറുണ്ട്. ഇതാണ് ലിസ കൂര്‍ക്കം വലിയെന്ന് തെറ്റിദ്ധരിച്ചതും ലെവിസിനെ തള്ളി താഴെയിട്ടതും.
ലെവിസ്ലിസ ദമ്പതികള്‍ക്ക് ഒരു കുട്ടിയുണ്ട്. തൊട്ടടുത്ത് കിടന്ന ഭര്‍ത്താവ് അന്ത്യശാസം വലിച്ചിട്ടും അതറിയാന്‍ കഴിയാതെ പോയതില്‍ ഏറെ ദുഃഖിതയാണ് ലിസ. ബ്രുഗഡ സിന്‍ഡ്രോം രോഗത്തിന് അടിമകളായ രോഗികളില്‍ ഉപയോഗിക്കേണ്ട ഇന്റേണല്‍ ഡിഫെബ്രില്ലിയേറ്റര് ഉപയോഗിച്ചിരുന്നെങ്കില്‍ ലെവിസ് മരണപ്പെടില്ലായിരുന്നെന്ന് ലിസ കരുതുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ ഇത്തരം രോഗികള്‍ക്കിടയില്‍ ബോധവത്കരണത്തിന് നേതൃത്വം നല്‍കുകയാണ് ലിസ.