എ​ന്തൊ​രു ത​ണു​പ്പാ​ണി​ത്..! 64 വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് താ​പ​നി​ല

ചൈ​ന​യി​ൽ ര​ണ്ട് മാ​സ​മാ​യി അ​തി​ശൈ​ത്യം പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്. ചൈ​ന​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ സി​ൻ​ജി​യാ​ങ്ങി​ൽ മൈ​ന​സ് 52.3 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലാ​ണ് താ​പ​നി​ല. 64 വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ ത​ക​ർ​ന്ന​ത്.

സി​ൻ​ജി​യാ​ങ്ങി​ൽ 1960 ജ​നു​വ​രി 21നാ​ണ് താ​പ​നി​ല ഏ​റ്റ​വും താ​ഴ്ന്ന​ത്. മൈ​ന​സ് 51.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ത​ണു​പ്പാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. റെ​യി​ൽവേ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​താ​ഗ​ത മാ​ർ​ഗ​ത്തെ മ​ഞ്ഞു​വീ​ഴ്ച​യും ഹി​മ​പാ​ത​വും ത​ട​സ​പ്പെ​ടു​ത്തി. നി​ര​വ​ധി ട്രെ​യി​നു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

86 പ്ര​വ​ർ​ത്ത​ക​രെ​യും 47 വാ​ഹ​ന​ങ്ങ​ളെ​യും റോ​ഡി​ലെ മ​ഞ്ഞ് നീ​ക്കാ​നാ​യി ഹൈ​വേ അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 43 റോ​ഡു​ക​ളും 623 ടോ​ൾ​ല സ്റ്റേ​ഷ​നു​ക​ളും അ​ട​ച്ച​താ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 

ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച​യാ​ണ് ചൈ​ന​യു​ടെ തലസ്ഥാനമായ ബീ​ജി​ങ്ങി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹൈ​വേ റോ​ഡു​ക​ളെ​ല്ലാം മ​ഞ്ഞു​മൂ​ടി​യ നി​ല​യി​ലാ​ണ്. ഇ​തി​നാ​ൽ അ​പ​ക​ട സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി സ്വ​ന്തം വാ​ഹ​നം ഒ​ഴി​വാ​ക്കി പൊ​തു ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.  

 

Related posts

Leave a Comment