കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോകളില്‍ സിനിമാ ദൃശ്യങ്ങളെ വെല്ലുന്ന കാഴ്ചകളായിരുന്നു പങ്കുവയ്ക്കപ്പെട്ടിരുന്നത്. കാഷ്മീരിനെയും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളെയും വൈകിയെത്തിയ മഞ്ഞ് ശക്തമായി പിടിമുറിക്കിയ കാഴ്ചയായിരുന്നു അത്.
കാഷ്മീരില്‍ നിന്നുള്ള പല ചിത്രങ്ങളും വീഡിയോകളും അതിശയിപ്പിക്കുന്നതായിരുന്നു. #snowfall എന്ന വാക്ക് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായി. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവും എക്സിലെ മഞ്ഞ് വീഴ്ചയില്‍ പങ്കു ചേര്‍ന്നു.
‘കാഷ്മീര്‍ താഴ്വരകളിലെ മഞ്ഞുവീഴ്ച!, ബാരാമുള്ള – ബനിഹാൽ വിഭാഗം’ എന്ന കുറിപ്പോടെയാണ് അശ്വനി വൈഷ്ണവ് ഒരു വീഡിയോ പങ്കുവച്ചത്. മഞ്ഞില്‍ കുളിച്ച് നില്ക്കുന്ന ഒരു പ്രദേശത്ത് കൂടി ഒരു ചുവന്ന ട്രെയിന്‍ കടന്ന് പോകുന്നത് വീഡിയോയില്‍ കാണിക്കുന്നു.
ചെറിയ തോതിലുള്ള മഞ്ഞ് ട്രെയിന്‍ കടന്ന് പോകുമ്പോള്‍ വീഴുന്നതും കാണാം. മരങ്ങളുടെ കറുത്ത നിറവും ട്രെയിനുമല്ലാതെ മറ്റെല്ലാം മഞ്ഞില്‍ മൂടിയിരുന്നു. ഈ വീഡിയോ വൈറലായതിന് പിന്നാലെ നൂറ് കണക്കിന് വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു. കാഷ്മീരിലെ ഈ വര്‍ഷത്തെ ആദ്യത്തെ മഞ്ഞുവീഴ്ചയായിരുന്നു ഇത്.കാ ഷ്മീരിലടക്കം ജലദൌർലഭ്യം നേരിട്ട് തുടങ്ങിയ സമയത്ത് എത്തിയ ഈ മഞ്ഞ് വീഴ്ച ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി.
कश्मीर की वादियों में स्नोफॉल !
— Ashwini Vaishnaw (@AshwiniVaishnaw) February 1, 2024
📍Baramulla – Banihal section pic.twitter.com/WCsMSYKRqd