220 ടണ്‍ ഭാരമൊക്കെ എങ്ങനെയാണ് ഒറ്റയടിക്ക് പൊക്കിമാറ്റുന്നത്? ഇതൊക്കെ വെറും നിസാരമാണെന്ന് കാണിച്ചുതരികയാണ് കാനഡയിലെ ചിലര്‍. അതും തികച്ചും വ്യത്യസ്ഥമായ സാങ്കേതികവിദ്യ ഉപയോഗിച്ച്.
സ്കോട്ടിയയിലെ ഹാലിഫക്സിലെ തകര്‍ന്നുവീഴാറായ എല്‍മ്വുഡ് എന്ന കെട്ടിടമാണ് 700 ബാര്‍ സോപ്പുകള്‍ ഉപയോഗിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. 1826 ല്‍ നിര്‍മിച്ച കെട്ടിടത്തിന് 220 ടണ്‍ ഭാരമുണ്ട്.
റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഗ്യാലക്സി പ്രോപ്പര്‍ട്ടീസ് പുരാതനമായ ഈ കെട്ടിടം വാങ്ങിയിരുന്നു. തുടര്‍ന്ന് കെട്ടിടം ഇവിടെനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഒരു അപ്പാര്‍ട്ട്മെന്റുമായി യോജിപ്പിക്കാന്‍ പദ്ധതിയിടുകയായിരുന്നു.
ഏറെ ദുഷ്കരമായിരുന്നു ഈ ദൗത്ത്യം. എസ് റുഷ്ടണ് നിര്‍മാണ കമ്പനിയാണ് ഈ ദൗത്യം ഏറ്റെടുത്തത്. പരമ്പരാഗത റോളറുകള്‍ക്ക് പകരം ബാര്‍ സോപ്പുകള്‍ ഉപയോഗിച്ച് ജെസിബികളുടെയും ട്രക്കുകളുടെയും സഹായത്തോടെ കെട്ടിടം നിരക്കി നീക്കുകയായിരുന്നു.
കെട്ടിടം വിജയകരമായി 30 അടിയാണ് നീക്കിവച്ചതെന്നും അതി പുരാതനമായ ഈ കെട്ടിടം ഇനി സുരക്ഷിതമായിരിക്കുമെന്നും നിര്‍മാണ കമ്പനി ഉടമ പറയുന്നു.