ആഡംബര വാഹനങ്ങളില്‍ കറക്കം, ചുറ്റും കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും ക്വട്ടേഷന്‍ ഗ്യാങ്ങുകള്‍. അന്തിയുറങ്ങുന്നത് ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍. കേരളം ഞെട്ടിയ പല കേസുകളിലെയും മുഖ്യ സൂത്രധാരക. പറഞ്ഞുവരുന്നത് പറവൂര്‍ പീഡനക്കേസില്‍ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയ ശോഭ ജോണിനെക്കുറിച്ചാണ്. കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും പടര്‍ന്നു പന്തലിച്ച പെണ്‍വാണിഭ സംഘത്തിന്റെ നേതാവിന്റെ ചരിത്രം സിനിമക്കഥകളെ പോലും വെല്ലും.
ചെറുപ്പത്തിലെ വിവാഹിതയായ ശോഭ ജോണിനെപ്പറ്റി അയല്‍ക്കാര്‍ നല്കുന്ന വിവരണത്തിലൂടെ തുടങ്ങാം. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരിയായ പെണ്‍കുട്ടി. ചെറുപ്പത്തിലേ വിവാഹിതയായി. ഭര്‍ത്താവിനൊപ്പം പോയതോടെ എല്ലാവരുടെയും മനസില്‍നിന്ന് ശോഭ മറഞ്ഞു. പിന്നീട് നാട്ടുകാരും വീട്ടുകാരുമറിയുന്നത് അനാശാസ്യത്തിനു പിടിയിലായെന്നാണ്. അതിനുശേഷം ശോഭ വീട്ടുകാരോട് വലിയ ബന്ധം പുലര്‍ത്തിയിട്ടില്ല. ഫഌറ്റില്വച്ച് ശബരിമല മുന്‍ തന്ത്രി കണ്ഠരര് മോഹനരെ ഭീഷണിപ്പെടുത്തി പണംതട്ടിയതോടെയാണ് ശോഭ ജോണെന്ന പേര് കേരളം മുഴുവന്‍ ചര്‍ച്ചയാകുന്നത്. ഫഌറ്റില്‍ വിളിച്ചുവരുത്തി ഒരു സ്ത്രീക്കൊപ്പം നഗ്നനാക്കി നിറുത്തി ഫോട്ടോയെടുത്ത് ബ്ലാക്മെയ്ല്‍ ചെയ്തായിരുന്നു ആ തട്ടിപ്പ്. പിന്നീട് പ്രമാദമായ പറവൂര്‍ പീഡനക്കേസില്‍ പ്രതിയായതോടെ ശോഭയുടെ ക്രൂര മുഖം ലോകമറിഞ്ഞു.
16 തികയാത്ത പെണ്‍കുട്ടിയെ സ്കൂള്‍ യൂണിഫോമില്‍ നൂറോളം പേര്‍ക്കാണ് ശോഭ കാഴ്ച്ചവച്ചത്. പെണ്‍കുട്ടിയുടെ അച്ഛന് സുധീറിന്റെ അനുവാദത്തോടെയായിരുന്നു ഇത്. പെണ്‍കുട്ടിയെ ഇടപാടുകാര്‍ക്ക് നല്‍കിയത് പലവിധ വേഷങ്ങളിലായിരുന്നു. എയര്‍ ഹോസ്റ്റസ്, സിനിമസീരിയല്‍ നടി, സ്കൂള്‍ വിദ്യാര്‍ഥിനി, നഴ്സ് എന്നിങ്ങനെയൊക്കെ വേഷം കെട്ടിച്ചാണ് പെണ്‍കുട്ടിയെ കാഴ്ചവച്ചത്. മൂത്ത സഹോദരിക്കും ഭര്‍ത്താവിനും ഒരുലക്ഷം രൂപ പ്രതിഫലം നല്‍കിയാണ് ശോഭ ജോണ്‍ പെണ്‍കുട്ടിയെ വാങ്ങിയത്. പെണ്‍കുട്ടി പ്ലസ് വണ്‍ പഠിയ്ക്കുമ്പോഴായിരുന്നു ശോഭയുടെ കൈയിലകപ്പെട്ടത്. തുടക്കത്തില്‍ തന്റെ വിശ്വസ്തര്‍ക്ക് മാത്രമാണ് പെണ്‍കുട്ടിയെ കാഴ്ചവച്ചിരുന്നത്. ഇതിനിടയിലാണ്, വരാപ്പുഴയിലെ ഒളനാട്ടുള്ള വീട്ടില്‍ വച്ച് പെണ്‍കുട്ടി മറ്റ് രണ്ടുപേര്‍ക്കൊപ്പം പിടിയിലാകുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശോഭ ജോണിന് കേസുമായി ബന്ധമുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.
വരാപ്പുഴ കേസില്‍ അവര്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ ഗുണ്ടാനിയമപ്രകാരം ഇവരെ അറസ്റ്റു ചെയ്തു. ഈ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെടുന്ന ആദ്യ വനിതയാണ് ശോഭ. തിങ്കളാഴ്ച്ചയാണ് ശോഭ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ പ്രതിയായിരുന്ന ശോഭാ ജോണിന്റെ െ്രെഡവര്‍ അനില്‍, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. കേസില്‍ മറ്റൊരു പ്രതിയായ ജിന്‍സ് വിചാരണ കാലയളവില്‍ മരണപ്പെട്ടിരുന്നു. വാരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അഞ്ച് കേസുകളില്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. 2011ലാണ് കൊച്ചി വരാപ്പുഴയിലുള്ള പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിന് വില്‍ക്കുകയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതില്‍ മുഖ്യഇടനിലക്കാരിയായി നിന്നത് ശോഭാ ജോണായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ഭൂരിപക്ഷം കേസുകളിലും ഇവര്‍ പ്രതിയാണ്.