തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ഥിയാകും. മറ്റന്നാള്‍ മുതല്‍ പ്രചരണത്തിന് ഇറങ്ങുമെന്ന് ശോഭ പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് ശോഭയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പായത്
ഞായറാഴ്ച പുറത്തിറങ്ങിയ ബിജെപിയുടെ സ്ഥാനാർഥി പട്ടികയിൽ ശോഭയുടെ പേരുണ്ടായിരുന്നില്ല. കഴക്കൂട്ടം അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്നാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകുന്നത് തടയാൻ ബിജെപി സംസ്ഥാന നേതൃത്വം പുതിയ ഫോർമുല ഒരുക്കിയിരുന്നു.
മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കാനായിരുന്നു പുതിയ നീക്കം.
മത്സരിക്കാമോ എന്ന് തുഷാറിനോട് ബിജെപി സംസ്ഥാന നേതൃത്വം ആരാഞ്ഞു. ആലോചിച്ച് മറുപടി നൽകാമെന്നാണ് തുഷാർ ബിജെപി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ഇതിനിടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ തന്ത്രങ്ങൾ വിഫലമാക്കി കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രൻ തന്നെ മത്സരിക്കുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചത്.