മംഗളൂരു: കോവിഡ് വാക്സിൻ എടുക്കരുതെന്ന് ക്രൈസ്തവ നേതാക്കൾ വിശ്വാസികളോടു നിർദേശിച്ചെന്ന് ആരോപിച്ച് കർണാടകയിലെ ബിജെപി എംപി ശോഭ കരന്തലാജെ.
ഉഡുപ്പി-ചിക്കമംഗളൂരു എംപിയാണ് ഇവർ. ശോഭയുടെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവും മുൻ എംഎൽസിയുമായ ഐവാൻ ഡിസൂസ പോലീസിൽ പരാതി നല്കി.
എംപിയുടെ പരാമർശത്തിനെതിരെ മംഗളൂരു രൂപത, ഉഡുപ്പി കാത്തലിക് സഭ, മലങ്കര ഓർത്തഡോക്സ് സഭ എന്നിവ രംഗത്തെത്തി.
ക്രൈസ്തവസമൂഹത്തെ ദേശവിരുദ്ധരായി ചിത്രീകരിക്കാനുള്ള ശോഭ കരന്തലാജെയുടെ നീക്കം രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് എതിരാണെന്ന് ഡിസൂസ പറഞ്ഞു.
ബുധനാഴ്ച ചിക്കമംഗളൂരുവിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു ശോഭ കരന്തലാജെയുടെ വിവാദ പ്രസ്താവന.