മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ ഡിസ്കഷനുമായി ഞാന്‍ ചെന്നൈയിലുള്ളപ്പോള്‍ ശോഭന വിളിച്ചിട്ട് ഞാന്‍ ബംഗളൂരു പോവുകയാണെന്ന് പറഞ്ഞു.
ബംഗളൂരുവിൽ സാരിയുടെ നല്ല സെലക്ഷന് കാണും അവിടുന്ന് വല്ലതും എടുക്കണോ എന്നായിരുന്നു ശോഭന ചോദിച്ചത്. തീര്‍ച്ചയായും എടുക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ സാറിന്റെ മനസില്‍ എന്തെങ്കിലും ഐഡിയയുണ്ടോയെന്ന് ചോദിച്ചു.
വളരെ സിമ്പിള്‍ ആയിരിക്കണം തൊട്ടടുത്ത കടയില്‍ പോയാല്‍ കിട്ടുമെന്നു തോന്നുന്ന സാരിയായിരിക്കണം, എന്നാല്‍ നൂറു കടകളില്‍ പോയാലും കിട്ടുകയുമരുത്. അങ്ങനത്തെ സാരികളാണ് നമുക്കു വേണ്ടത് എന്നായിരുന്നു എന്റെ മറുപടി. ശോഭനയ്ക്ക് അത് വലിയ ചലഞ്ചായിരുന്നു. -ഫാസില്‍