നിതീഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂറും സായ് പല്ലവിയും കേന്ദ്ര കഥാപാത്രത്തിലെത്തുന്ന രാമയണത്തിൽ തെന്നിന്ത്യൻ താരം ശോഭന കൂടി ഉണ്ടെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നത്. ഇതിനു പിന്നാലെയാണ് ചിത്രത്തിൽ ശോഭന അഭിനയിക്കുന്നുണ്ടെന്ന വാർത്ത പരന്നത്.
രൺബീർ കപൂർ രാമനായും, തെന്നിന്ത്യൻ താരമായ സായ് പല്ലവി സീതയായും അഭിനയിക്കുന്നു. യാഷാണ് രാവണനായി എത്തുന്നത്. ഹനുമാനായി സണ്ണി ഡിയോളും കുംഭകർണ്ണനായി ബോബി ഡിയോളുമാണ് അഭിനയിക്കുന്നത്. ചിത്രത്തിന് എ. ആർ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി 1000 കോടി രൂപ ബജറ്റിലാണ് ‘രാമായണം’ രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്നത്. ആദ്യ ഭാഗം 2026 ദീപാവലിയോടനുബന്ധിച്ചും രണ്ടാം ഭാഗം 2027 ദീപാവലിയോടനുബന്ധിച്ചും റിലീസാകുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.