അഭിനേത്രിയും നർത്തകിയുമായ ശോഭന വിവാഹത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ട്. നൃത്തത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ശോഭന നൃത്തവേദികളിൽ സജീവമാകുന്നതിനിടെയാണ് ചില ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ വിവാഹവാർത്ത പ്രചരിക്കുന്നത്. കുടുംബ സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന തരത്തിലാണ് റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയിൽ പ്രണയത്തിനോ വിവാഹത്തിനോ സ്ഥാനമില്ലെന്നും നേരത്തെ തന്നെ താരം വ്യക്തമാക്കിയിരുന്നു. വിവാഹവാർത്തയുടെ നിജസ്ഥിതി എന്താണെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും സിനിമാലോകവും.
വിവാഹ വാർത്തയ്ക്ക് ഒൗദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, താരം ഈ വാർത്തയോടു പ്രതികരിച്ചിട്ടുമില്ല. എന്തായാലും വാർത്തകേട്ട് സിനിമാലോകം അന്പരന്നിരിക്കുകയാണ്. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 ലൂടെയാണ് ശോഭന മലയാളത്തിന്റെ നായികയായി എത്തിയത്. തുടർന്ന് മികച്ച അവസരങ്ങളാണ് താരത്തെ തേടി എത്തിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും മികവു തെളിയിച്ച താരമാണ് ശോഭന.