തിരുവനന്തപുരം: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാൻ ജീവൻ നൽകാൻ പോലും തയാറാണെന്ന് കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ.
ആചാരലംഘനത്തിന് തയാറായിരിക്കുന്ന എൽഡിഎഫിനും ഗാലറിയിരുന്ന് കളികാണുന്ന യുഡിഎഫിനും വിശ്വാസികളുടെ ശക്തി തെരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടി പൊട്ടിക്കുന്പോൾ മനസിലാകും.
അയ്യപ്പസ്വാമിയെ അധിക്ഷേപിക്കുന്ന സ്വരാജിനോടും യുവതീപ്രവേശം വേണമെന്ന യെച്ചൂരിയോടും കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രന് എന്തു നിലപാടാണുള്ളതെന്ന് അറിയാൻ കഴക്കൂട്ടത്തെ വോട്ടർമാർക്ക് ആഗ്രഹമുണ്ടെ ന്നും ശോഭാ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
അവസരം ലഭിച്ചാൽ ഇനിയും ആചാരം ലംഘിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രസ്താവനകൾ വ്യക്തമാക്കുന്നത്.
ശബരിമലയെ തകർക്കാൻ നീക്കം നടന്നപ്പോൾ ഒരു ബിജെപിക്കാരനും വീട്ടിൽ കിടന്ന് സുഖമായി ഉറങ്ങുകയായിരുന്നില്ല. മറിച്ച് ആചാരംസംരക്ഷണത്തിനായി തെരുവിൽ സമരത്തിലായിരുന്നു.
ആക്ടിവിസ്റ്റുകളെ പോലീസ് യൂണിഫോം ധരിപ്പിച്ച മലകയറ്റിച്ച മന്ത്രിയാണ് കടകംപള്ളി സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അദ്ദേഹത്തിന് പെട്ടെന്ന് ഭക്തിയും ഖേദപ്രകടനവും ഒക്കെയുണ്ട ായി.
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ് മൂലം തിരുത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയനോട് യോജിക്കുന്നുണ്ടേ ാ എന്നു കടകംപള്ളി തുറന്ന് പറയണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു.