കഥാപാത്രത്തിന്റെ പൂർണതയ്ക്കു വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് ചില താരങ്ങൾ. അത്തരമൊരു സാഹസം കാണിച്ചിരുക്കുകയാണിപ്പോൾ ഒരു യുവ നായിക.സിനിമയുടെ വർക്ക്ഷോപ്പിന്റെ ഭാഗമായുള്ള പഠനങ്ങളും ഗവേഷണങ്ങളുമൊക്കെ പലരും വീട്ടിലിരുന്ന് നടത്താറാണ് പതിവ്.
എന്നാൽ ഇവിടെ ശോഭിത ധുൽപാല എന്ന നടി വർക് ഷോപ്പിന്റെ ഭാഗമായി ചുവന്ന തെരുവിൽ വരെ എത്തി.ഹിന്ദി സിനിമകളിൽ ശ്രദ്ധിക്കപ്പെട്ട യുവ നടി ശോഭിത ധുലിപാലയാണ് സിനിമയുടെ കഥാപാത്രത്തെ പഠിക്കാൻ മുംബൈയിലെ ചുവന്ന തെരുവിൽ എത്തിയത്. വാർത്തയറിഞ്ഞ പലരും നടുങ്ങി എന്നാണ് കേട്ടത്.നിവിൻ പോളി നായകനായി എത്തുന്ന മൂത്തോൻ എന്ന ചിത്രത്തിന്റെ വർക്ഷോപ്പിന്റെ ഭാഗമായിട്ടാണ് ശോഭിത ചുവന്ന തെരുവിലെത്തിയത്.
ചിത്രത്തിൽ ലൈംഗിക തൊഴിലാളിയായിട്ടാണ് നടി അഭിനയിക്കുന്നത.്മുംബൈ ചുവന്ന തെരുവിൽ എത്തിയ ശോഭിത അവിടെയുള്ള കുറേ സ്ത്രീകളുമായി സംസാരിച്ചുകുറെയേറെ കാര്യങ്ങൾ അവരിൽ നിന്നും മനസിലാക്കിയ ശേഷമാണത്രെ മടങ്ങിയത്. ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾ ഷൂട്ട് ചെയ്തുകഴിഞ്ഞു. കഥാപാത്രത്തെക്കുറിച്ചുള്ള ഗവേഷണമൊക്കെ നടത്തിയ സാഹചര്യത്തിൽ വളരെ പ്രതീക്ഷയിലാണ് താനെന്ന് ശോഭിത പറയുന്നു.നടി കൂടെയായ ഗീതു മോഹൻദാസാണ് മൂത്തോൻ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദിയിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രം സഹോദര സ്നേഹത്തെക്കുറിച്ചാണ് പറയുന്നത്.