മലയാളത്തിലെ പ്രമുഖ ചാനലിലെ അവതാരകയ്ക്ക് നേരെ സൈബര്‍ ലോകത്ത് ആക്രമണം ശക്തം. സിപിഎമ്മിലെ യുവ എംഎല്‍എയ്‌ക്കൊപ്പം ഈ മാധ്യമപ്രവര്‍ത്തക ഒരു ലിഫ്റ്റില്‍ നില്ക്കുന്ന ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് മോശമായ രീതിയില്‍ അവര്‍ പ്രചരണം നടത്തുന്നത്. ഇടത് സഹയാത്രികയെന്ന് രാഷ്ട്രീയ എതിരാളികള്‍ വിശേഷിപ്പിക്കുന്ന ചാനല്‍ അവതാരകയ്‌ക്കെതിരേ മോശം രീതിയിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ വലിയ തോതില്‍ പ്രചരിക്കുകയാണ്. മോശം കമന്റുകളാണ് ഈ ചിത്രത്തിന് ലഭിക്കുന്നത്.
മലയാളത്തിലെ ഒരു ഓണ്‍ലൈന്‍ മാധ്യമമാണ് മാധ്യമപ്രവര്‍ത്തകയുടെ ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തക സിപിഎം സ്ഥാനാര്‍ഥിയായി അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്നും ഇതിന് ചുക്കാന്‍ പിടിക്കുന്നത് ഈ എംഎല്‍എയാണെന്നുമാണ് വാര്‍ത്തയില്‍ പറയുന്നത്. ഇതിനോടു ബന്ധപ്പെടുത്തി ലിഫ്റ്റിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
വളരെ മോശമായി വരുന്ന കമന്റുകളില്‍ ഒരെണ്ണം ഇങ്ങനെയാണ്- 26.06.2017 ഉച്ചക്ക് ഒന്ന് മുപ്പതിന് … ഫ്‌ളാറ്റിലെത്തിയ … വൈകീട്ട് 6.50 വരെ അവിടെ ചിലവഴിച്ച ശേഷം വസ്ത്രം മാറി തിരികെ പോകുന്നു. ഇതില്‍ …. പകരം ബല്‍റാമോ ഹൈബിയോ ആയിരുന്നെങ്കില്‍ അവര്‍ രാഷ്ട്രീയം വിടേണ്ടി വന്നേനെ.
പി.ടി.ചാക്കോയുടെ അനുഭവം ഓര്‍മ്മയുണ്ടല്ലോ. പഴയ എസ്എഫ്‌ഐ നേതാവും മാധ്യമ പ്രവര്‍ത്തകയുമാകുമ്പോള്‍ ആ ബന്ധം ഉദാത്തവും സര്‍ഗാത്മകവുമാണ്. മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രീയ നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകരുത്. അതിന് അര്‍ണോബ് ഗോസ്വാമിയെ കണ്ടു പഠിക്കണം. ഇങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം ചാനല്‍ ചര്‍ച്ചകളില്‍ എതിരാളികളെ പൊളിച്ചടുക്കുന്ന പ്രമുഖ അവതാരികയെ ട്രോളാന്‍ കിട്ടിയ അവസരം പരമാവധി മുതലെടുക്കുകയാണ് മറ്റൊരുകൂട്ടര്‍. ഇത്തരത്തില്‍ വളരെ മോശമായി മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരേ പ്രചരണം നടത്തുന്നതില്‍ പ്രതിഷേധവും ശക്തമാണ്.