തിരുവനന്തപുരം: മഴ സംഹാരതാണ്ടവമാടിയ കേരളത്തിന് സഹായവുമായി തമിഴ്സിനിമാ താരങ്ങളും രംഗത്ത്. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നല്കിയപ്പോള് സഹോദരങ്ങളും തമിഴ് നടന്മാരുമായ സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ കൈമാറുമെന്ന് അറിയിച്ചു.
വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. തമിഴ് സിനിമ ലോകത്ത് നിന്നും സഹായം എത്തുമ്പോള്‍ മലയാള താര സംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം രൂപയാണെന്നാണ് വിവരം.
കോടികള്‍ പ്രതിഫലം വാങ്ങുന്നവരടക്കം സംഘടനയില്‍ ഉണ്ടായിട്ടും 10 ലക്ഷം രൂപമാത്രം ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ അമ്മയുടെ നടപടിക്കെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.
തമനിഴ് നടന്മാര് ഇത്രയും തുക സംഭാവന നല്കുമ്പോള് അമ്മയുടെ നടപടി തീരെ അംഗീകരിക്കാനാവില്ലെന്നാണ് പലരും പറയുന്നത്. മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു സൂപ്പര്‍ താരങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ക്ക് താഴെ ആളുക
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നതിനുള്ള അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയാണു താരങ്ങള്‍ ഫേസ്ബുക്ക് കുറിപ്പ് ഇട്ടത്. കുറിപ്പിട്ടതല്ലാതെ ആരും സഹായധനം ഒന്നും പ്രഖ്യാപിച്ചില്ല. ഇതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. കാശ് മുടക്കാന്‍ ഇവര്‍ക്ക് മടിയാണെന്നും വാചകമടിക്ക് യാതൊരു കുറവുമില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന കമന്റുകള്‍.
ആര്‍ത്തലച്ചു വരുന്ന ജലത്തിനു മുന്നില്‍ നമുക്കു കൈകോര്‍ത്തു പിടിക്കാമെന്നാണു മഞ്ജു വാരിയര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചത്. ‘ഡൂ ഫോര്‍ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യര്‍ത്ഥന.
ജയറാം, നിവിന്‍ പോളി, ശോഭന, റിമ കല്ലിംഗല്‍, അജു വര്‍ഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായര്‍ തുടങ്ങിയ താരങ്ങള്‍ അഭ്യര്‍ത്ഥനയുമായെത്തി.സംഘടനയിലെ ഒരു താരത്തിന് മാത്രം കൊടുക്കാന്‍ പറ്റുന്ന തുകയാണല്ലോ 10 ലക്ഷം രൂപാ.? വെറും 30 ദിവസത്തെ ഷൂട്ടിംഗിന് 3 ഉം 4ളം കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളുടെ സംഘടനയല്ലേ അമ്മ.? ഈ സാധാരണക്കാരനെല്ലാം കൂടെയല്ലേ നിങ്ങളെയെല്ലാം താരങ്ങളാക്കിയത്..? എത്രമെമ്പേര്‍സ് ഒണ്ട് അമ്മയില്‍..??
നിങ്ങളെ ഇന്നു കാണുന്ന താരങ്ങളാക്കിയ ഇവിടുത്തെ സാധാരണക്കാരന് വേണ്ടി ആകുമ്പോള്‍ നിങ്ങള്‍ നിങ്ങടെ കഴിവിന്റെ പരമാവധി ചെയ്യണമായിരുന്നു.. കാശില്ലാത്ത പാവപ്പെട്ട താരങ്ങളേ.. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു കമന്റാണിത്. ഇത്തരത്തില്‍ നിരവധി പേരാണ് അമ്മയുടെ നടപിടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.