തൃശൂർ: സെലിബ്രിറ്റികളെ കൊല്ലുകയെന്നത് സോഷ്യൽമീഡിയ ഇടക്കാലത്ത് അവസാനിപ്പിച്ചതാണെങ്കിലും വീണ്ടും അവർ കൊലപാതകം തുടങ്ങി. ഇക്കുറി പ്രശസ്ത നടൻ മധുവിനെയാണ് സോഷ്യൽമീഡിയ കൊലപ്പെടുത്തിയത്.
മധുവിന് ആദരാഞ്ജലിയർപ്പിച്ച് വാട്സാപ്പിൽ ചിത്രസഹിതം കണ്ണീരണിഞ്ഞ സന്ദേശങ്ങൾ ഷെയറും ഫോർവേഡും ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പലരും മെസേജ് കിട്ടിയ ഉടൻ ചാനലുകൾ നോക്കുകയും പത്രം ഓഫീസുകളിലേക്ക് വിളിച്ചു ചോദിക്കുകയും ചെയ്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണോ മധു എന്ന ചോദ്യവും പലരും ഉന്നയിച്ചു.ഇക്കഴിഞ്ഞ 28നായിരുന്നു മധുവിന്റെ പിറന്നാൾ.
ആദരവ് എന്നതിനു പകരം ആദരാഞ്ജലി എന്ന് ടൈപ്പു ചെയ്ത് വാട്സാപ്പ് വഴിയിട്ട സന്ദേശം ഇതിനകം നിരവധി പേരാണ് ശരിയോ തെറ്റോ എന്ന് പരിശോധിക്കാതെ ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്.തെറ്റായ സന്ദേശമാണെന്ന് പലരും സന്ദേശങ്ങൾക്ക് താഴെ കമന്റ് ചെയ്യുന്പോഴാണ് അബദ്ധം മനസിലാക്കി അവർ സന്ദേശം ഡിലീറ്റ് ചെയ്യുന്നത്.
എന്നാൽ ദിവസങ്ങൾ പലതു പിന്നിട്ടിട്ടും മധുവിനെ കൊല്ലുന്നത് തുടരുകയാണ്. പല പ്രമുഖനടൻമാരേയും ഇത്തരത്തിൽ ഇല്ലാതാക്കിയിട്ടുള്ള സോഷ്യൽമീഡിയയുടെ ക്രൂരവിനോദങ്ങളുടെ അവസാനത്തെ ഇരയല്ലെങ്കിലും പുതിയ ഇരയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട പരീക്കുട്ടി…