കോട്ടയം: സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കി പോലീസ്. സൈബർ സെല്ലിന്റെ നേതൃത്വത്തിൽ സോഷ്യൽ മീഡിയയിൽ നിരീക്ഷണം ശക്തമാക്കുന്നതിന് കേരളത്തിൽ നടപടികൾ ആരംഭിച്ചു. സാമൂഹിക മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, ടിക്ടോക്, ടെലിഗ്രാം മുതലായവയിലൂടെ രാജ്യദ്രോഹ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ പോലീസ് സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെല്ലിൽ അറിയിക്കാൻ നിർദേശം നൽകി. പൊതുജനങ്ങളുടെ സഹായത്തോടെയാണു പരിപാടി നടപ്പാക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രാജ്യദ്രോഹ പോസ്റ്റുകൾ പോലീസിനു കൈമാറണമെന്നാണ് നിർദേശം. പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടും, ലിങ്കും വാട്സ്ആപ്പ് മുഖേന അറിയിക്കാം. വിവരങ്ങൾ നൽകുന്നയാളുകളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. ഫോൺ:- 9074 558 260.