ന്യൂഡൽഹി: സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ സേവനം വീണ്ടും ലഭിച്ചു തുടങ്ങി.
ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭാഗികമായി പ്രവര്‍ത്തനം ആരംഭിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ സിഇഒ സക്കർബർഗ് ക്ഷമ ചോദിച്ചു.
തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് ഇവ പ്രവർത്തനരഹിതമായത്. ഏഴ് മണിക്കൂറിന് ശേഷം ഇന്ന് പുലർച്ചെ നാലോടെ സേവന തടസം നീങ്ങി.
അതേസമയം, വാട്സ്ആപ്പിന് ചിലര്‍ക്ക് ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.
വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും ഫേസ്ബുക്കും ഉപകമ്പനികളും ശ്രമിക്കുന്നുവെന്ന ഒരാളുടെ വെളിപ്പെടുത്തലിന് ശേഷമാണ് പ്രവര്‍ത്തനം നിലച്ചത്.
ഇതോടെ ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 5.5 ശതമാനം ഇടിഞ്ഞിരുന്നു. ഫേസ്ബുക്ക് ലോഗിൻ ചെയ്യാൻ സാധിച്ചിരുന്നില്ല.
വാട്സ്ആപ്പിൽ സന്ദേശങ്ങൾ അയക്കാനോ, പുതിയ സ്റ്റാറ്റസുകൾ അപ്ഡേറ്റ് ചെയ്യാനോ ഇൻസ്റ്റഗ്രാം റിഫ്രഷ് ആക്കാനോ കഴിഞ്ഞിരുന്നില്ല.
ഇതോടെ ആഗോളതലത്തിൽ നിരവധി പേരാണ് ട്വിറ്ററിൽ പരാതിയുമായി രംഗത്ത് വന്നത്. ഇന്ത്യയിൽ മാത്രമല്ല, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങിലും ഇവ ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
തടസം നേരിട്ടുന്നുണ്ടെന്ന് വാട്സ്ആപ്പും സ്ഥിരീകരിച്ചു. നീണ്ട മണിക്കൂറുകൾക്ക് ശേഷമാണ് സേവനങ്ങൾ പുനഃസ്ഥാപിച്ചത്.
കമ്പനിയുടെ ആഭ്യന്തര പ്രശ്നങ്ങളാണ് തടസ് നേരിടാന്‍ കാരണമെന്നും അട്ടിമറി സാധ്യത നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും സാങ്കേതിക വിദഗ്ധര്‍ സംശയമുന്നയിച്ചു.
എന്നാല്‍ എന്താണ് തടസത്തിന് കാരണമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല.