വലപ്പാട്: ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പരിചയപ്പെട്ട് യുവതികളെ വഞ്ചിച്ച കേസിൽ യുവാവfനെ പോലീസ് അറസ്റ്റുചെയ്തു.
കോഴിക്കോട് ചെറുപാറ സ്വദേശി കണ്ണുൻ മോത്താരി വീട്ടിൽ മുഹമ്മദ് നിഷാദിനെ(20)യാണ് വലപ്പാട് പോലീസ് കോഴിക്കോടുനിന്നു അറസ്റ്റു ചെയ്തത്. പിടിക്കപ്പെടുന്പോൾ ശരിയായ വിലാസം കൊടുക്കാത്ത പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. ഫേസ് ബുക്ക്, വാട്ട്സാപ്പ് എന്നിവയിലുള്ള യുവതികളുമായി ചങ്ങാത്തം സ്ഥാപിച്ച് അവരെ ലൈംഗിക ചൂഷണം നടത്തും.
പിന്നീട് ബ്ലാക്ക് മെയിലിംഗ് ചെയ്ത് പണം തട്ടും. യുവതികളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി അതുവഴി യുവതികളെ സമൂഹത്തിൽ മോശക്കാരായി ചിത്രീകരിക്കുന്നതിനായി മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അതിൽ പോസ്റ്റ് ചെയ്ത് യുവതികളെ ഫോണ് ചെയ്ത് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസെന്ന് പോലീസ് പറഞ്ഞു.
വലപ്പാട് എസ്എച്ച്ഒ ടി.കെ.ഷൈജു, എസ്ഐ ഇ.ആർ.ബൈജു, എഎസ്ഐ പി.കെ.റഫീഖ്, സിപിഒമാരായ കെ.രാജേഷ്, പി.ഡി.ദിബിഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.