പീഡകർ അർഹിക്കുന്ന ശിക്ഷ! പിന്തുണയുമായിസോഷ്യൽ മീഡിയ

ച​ങ്ങ​നാ​ശേ​രി: ഏ​ഴാം ക്ലാ​സി​ലും നാ​ലാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ വാ​നി​ൽ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണ​ത്തി​ന് വി​ധേ​യ​രാ​ക്കി​യ വാ​ൻ ഡ്രൈ​വ​ർ​ക്ക് കോ​ട​തി ക​ഠി​ന ത​ട​വ് ശി​ക്ഷ വി​ധി​ച്ച​തിനെ പി​ന്തു​ണ​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും.

പാ​യി​പ്പാ​ട് നാ​ലു​കോ​ടി ഭാ​ഗ​ത്ത് ഒ​റ്റ​ക്കു​ഴി വീ​ട്ടി​ൽ സു​നീ​ഷ് കു​മാ​റി​നെ(37)​യാ​ണ് വി​വി​ധ കു​റ്റ​ങ്ങ​ളി​ലാ​യി 23 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 1,55,000 രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ച​ത്.

സ്കൂ​ൾ കു​ട്ടി​ക​ളോ​ട് അ​തി​ക്ര​മം കാ​ട്ടു​ന്ന​വ​ർ​ക്കു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​യി​രി​ക്ക​ണം ഈ ​വി​ധി​യെ​ന്നാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പി​ന്തു​ണ​ച്ച് പോ​സ്റ്റ് വ​ന്നി​രി​ക്കു​ന്ന​ത്.


പി​ഴ​ത്തു​ക വാങ്ങാൻ കേ​സി​ലെ ഇ​ര​ക​ൾ​ അ​ർ​ഹ​രാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. ശി​ക്ഷ​ക​ൾ ഏ​ഴു​വ​ർ​ഷം ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. 2017ൽ ​ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

സ്കൂ​ൾ ബ​സ് ഡ്രൈ​വ​റാ​യി​രു​ന്നു സു​നീ​ഷ് കു​മാ​ർ. സ്കൂ​ളി​ലേ​ക്കു പോ​കു​ന്പോ​ഴും വ​രു​ന്പോ​ഴും പ​ല​പ്പോ​ഴും കു​ട്ടി​ക​ളെ ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യി​രു​ന്നു.

കു​ട്ടി​ക​ൾ സ്കൂ​ളി​ൽ വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​രം അ​റി​യിച്ചു. അ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്ത​ത്.

Related posts

Leave a Comment