സോഷ്യല്‍ മീഡിയ സിനിമാ റിവ്യൂകളെപ്പറ്റി വളരെ മോശം അഭിപ്രായമാണ് എനിക്കുള്ളത്. അതിനെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. ഇതൊക്കെ ഒരാളുടെ ആവിഷ്കാര സ്വാതന്ത്ര്യമല്ലേ?
പത്ര സ്വാതന്ത്ര്യമല്ലേ? എന്നൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ അതില്‍ ഒരു ശരിയുണ്ടെന്ന് നമുക്ക് തോന്നും. പക്ഷേ അതില്‍ ഒരു ശരിയുമില്ല.
അത് ദുരുപയോഗം ചെയ്യുകയാണെന്ന് ഒരു സംശയവും ഇല്ലാതെതന്നെ പറയാം. ഒരു സിനിമ ഉണ്ടാക്കുവാന്‍ സംവിധായകനും നിര്‍മാതാവും അഭിനേതാക്കളും ചെയ്യുന്ന പ്രയത്നങ്ങള്‍ വലുതാണ്.
എന്നാല്‍ ഫസ്റ്റ് ഷോ കഴിയുമ്പോള്‍ തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍ വന്ന് അത് കൊള്ളില്ല, ഇത് കാണരുത് എന്നൊക്കെ ചുമ്മാ പച്ചയ്ക്ക് പറയുകയാണ്.
ഇതൊക്കെ പറയാന്‍ എന്ത് ആവിഷ്കാര സ്വാതന്ത്ര്യമാണ് ഇയാള്‍ക്കുള്ളത്? ബാക്കിയുള്ളവര്‍ ഒക്കെ മണ്ടന്മാരാണോ. -മുകേഷ്