ഇന്ത്യന്‍ സൈനികരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാന് അവര്‍ ആയുസില്‍ മറക്കാത്ത ഒരു തിരിച്ചടി കൊടുക്കണം; രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്കിനു സമയമായിരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

surg600ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ശേഷം അവരുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാനെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുന്നു. പാകിസ്ഥാന് അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കണമെന്ന അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ഇന്ത്യയില്‍ നുഴഞ്ഞു കയറി ഭീകരാക്രമണം നടത്തിയ പാക് ഭീകരരെ തുരക്കാന്‍ ഇന്ത്യന്‍ സേന നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കിന്റെ രണ്ടാം ഭാഗത്തിന് സമയമായെന്നാണ് സോഷ്യല്‍ മീഡിയയിലെ പൊതുവികാരം. എത്രകാലം നമ്മള്‍ കാത്തിരിക്കും. ഇനിയും സന്ധി സംഭാഷണം പാടില്ല. നമ്മള്‍ ചെയ്യേണ്ടത് ശക്തമായ സര്‍ജിക്കള്‍ സ്‌െ്രെടക്കാണ്. ഒരാള്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. സമാനമായ രീതിയില്‍ ശക്തമായ തിരിച്ചടി പാക്കിസ്്ഥാന് നല്‍കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് പ്രചരണവും ശക്തമായിട്ടുണ്ട്.

കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയിലും സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടാകുന്നു. സൈന്യത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ കൈക്കൊണ്ടില്ലെങ്കില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നും ചിലര്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു.ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക്ക് റേഞ്ചേഴ്‌സ് നടത്തിയ റോക്കറ്റാക്രമണത്തിലാണ് രണ്ടു സൈനികര്‍ക്കു വീരമൃത്യു സംഭവിച്ചത്. റോക്കറ്റാക്രമണത്തിനു പിന്നാലെ അതിര്‍ത്തിയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈനികരെ ആക്രമിച്ച പാക്ക് സൈന്യം, കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയായിരുന്നു.


ഇതിനിടെ പാക്ക് സൈന്യത്തിന്റെ കിരാത നടപടിക്കു ഉചിതമായ തിരിച്ചടി നല്‍കുമെന്ന് ഇന്ത്യന്‍ കരസേന വ്യക്തമാക്കി. ഒരു സൈന്യത്തില്‍നിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക്ക് പട്ടാളത്തിന്റേതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. തിരിച്ചടിക്കുമെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയതോടെ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂക്ഷമായി.


കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് ഇന്ത്യന്‍ സേന അതിര്‍ത്തി കടന്ന് പാക്കിസ്ഥാന് കനത്ത പ്രഹരം ഏല്‍പ്പിച്ച സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്തിയത്. പാക്കിസ്ഥാന്റെ ഭാഗത്ത് കനത്ത ആള്‍നാശം വരുത്തുകയും ചെയ്തു. ഏതെങ്കിലും പ്രത്യേക കേന്ദ്രത്തെ ലക്ഷ്യമിട്ട് ദ്രുതഗതിയില്‍ നടത്തുന്ന ശക്തമായ ആക്രമണത്തെയാണ് സൈന്യത്തിന്റെ ഭാഷയില്‍ സര്‍ജിക്കല്‍ സ്‌െ്രെടക്ക് എന്ന് പറയുന്നത്. ഇത്തരം ആക്രമണങ്ങളില്‍ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളെ പൂര്‍ണമായും തകര്‍ക്കുന്നതാണ് സൈന്യത്തിന്റെ രീതി. എന്നാല്‍ ചുറ്റുമുള്ള പ്രദേശങ്ങളില്‍ വിപത്ത് ഒന്നും തന്നെ ഉണ്ടാകില്ല. പാക്കിസ്ഥാനുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രധാന തന്ത്രങ്ങളിലൊന്നാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്.


മൂന്ന് സേനാ വിഭാഗങ്ങള്‍ക്കും സര്‍ജിക്കല്‍ സ്‌െ്രെടക്ക് നടത്താന്‍ പരിശീലനം ലഭിച്ചിട്ടുണ്ട്. സര്‍ജിക്കല്‍ സ്‌െ്രെടക്കില്‍ ആകാശമാര്‍ഗമോ കരമാര്‍ഗമോ ലക്ഷ്യസ്ഥാനത്ത് എത്തിയാണ് ആക്രമണം നടത്തുന്നത്. പാക് അധിനിവേശ കശ്മീരില്‍ ബുധനാഴ്ച നടത്തിയ ആക്രമണത്തില്‍ ആകാശമാര്‍ഗമാണ് സൈന്യം തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത കമാന്‍ഡോകളെ പാരച്യുട്ട് വഴി ഇറക്കിയായിരുന്നു ആക്രമണം.ശത്രുവിന് തിരിച്ചടിക്കാന്‍ അവസരം ലഭിക്കുന്നതിന് മുമ്പേ സൈന്യം ആക്രമണം നടത്തും. പ്രധാന ഓപ്പറേഷന്‍ നടത്തുന്ന ടീമിനെ സഹായിക്കുന്നതിന് സഹായക സംഘവും ഒപ്പമുണ്ടാകും. സി4ഐഎസ്ആര്‍ പിന്തുണ എന്നാണ് സൈന്യം ഇതിനെ വിശേഷിപ്പിക്കുന്നത്. ചടുലമായ നീക്കങ്ങളും കൃത്യമായ ആശയവിനിമയവുമാണ് സര്‍ജിക്കല്‍ സ്‌െ്രെടക്കിനെ വിജയിപ്പിക്കുന്നത്.

Related posts