കണ്ണൂർ: സ്റ്റാർട്ട്, ആക്ഷൻ, കട്ട്…ഇതിൽ എല്ലാം മനസിലാകണം സ്ഥാനാർഥികൾക്ക്. അതാണ്, പുതിയ തെരഞ്ഞെടുപ്പ്. സ്ഥാനാർഥികളുടെ വസ്ത്രം, ഹെയർസ്റ്റൈൽ, എവിടെ പ്രചാരണം തുടങ്ങണം..
എല്ലാം തീരുമാനിക്കാൻ ഒരു സംഘം. കാമറകളുമായി സ്ഥാനാർഥികളുടെ പിന്നാലെ മറ്റൊരുസംഘം…അതെ, തെരഞ്ഞെടുപ്പ് പ്രചാരണ രീതികൾ കൂടുതൽ മാറുകയാണ്…
ഫേസ്ബുക്ക് തുറന്നാലും വാട്സാപ്പെടുത്താലും ചിരിച്ച മുഖത്തോടെ സ്ഥാനാർഥികളുടെ ചിത്രവും വീഡിയോകളും ലൈവാണ്. ഇനി ഒരു ഫോൺ കോൾ വന്നാൽ, അതിലും സ്ഥാനാർഥികളുടെ വെറൈറ്റി വോട്ടഭ്യർഥന.
വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ അവസാനവട്ട തന്ത്രങ്ങളൊരുക്കി പ്രചാരണത്തിൽ മുന്നിലെത്താൻ ശ്രമിക്കുകയാണ് മുന്നണികൾ.
ഫോട്ടോ ഷൂട്ടുൾപ്പെടെ നടത്തി ചെറുവീഡിയോകൾ തയാറാക്കി വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും സ്ഥാനാർഥികളുടെ പ്രചാരണം ശക്തമാണ്.
കവലകളും ചായക്കടകളും കേന്ദ്രീകരിച്ചു നടന്നിരുന്ന ചൂടൻ ചർച്ചകൾക്ക് കോവിഡ് വിലങ്ങിട്ടതോടെ തെരഞ്ഞെടുപ്പ് വാദപ്രതിവാദങ്ങളുടെ മുഖ്യവേദി സമൂഹമാധ്യമങ്ങളായി.
ഫേസ്ബുക്ക്, വാട്ട്സ്ആപ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ളവ ഇപ്പോൾ രാഷ്ട്രീയ സംവാദങ്ങളാൽ നിറയുകയാണ്.
ചിരിച്ച് കൈവീശിയും തൊട്ട് തലോടിയും നിറഞ്ഞ് നിന്നിരുന്ന സ്ഥാനാർഥികൾ ഇന്ന് മാസ്കില്ലാത്ത മുഖം കാണിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് നവമാധ്യമങ്ങളെയാണ്. സ്ഥാനാർഥികളുടെ ചിത്രവും ബാനറും അഭ്യർഥനയുമെല്ലാം ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
ഭരണപക്ഷം സർക്കാരിന്റെ നേട്ടങ്ങളും പ്രതിപക്ഷം ഭരണത്തിലെ അഴിമതിയും ചെറുവീഡിയോകൾ, കാർട്ടൂൺ, കാരിക്കേച്ചർ തുടങ്ങിയവയിലൂടെ പ്രചാരണ ഉപാധിയാക്കുന്നു.
മുന്നണികൾ പുത്തൻ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളിലൂടെയും സോഷ്യൽ മീഡിയകളിൽ സജീവമാണ്.
സോഷ്യല്‍മീഡിയയുടെ വളര്‍ച്ചയോടൊപ്പം തന്നെ വളര്‍ന്നുപന്തലിച്ച കലാരൂപമാണ് ട്രോളുകള്‍.
ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിരവധി ട്രോള്‍ ഗ്രൂപ്പുകളുണ്ട്. രാഷ്ട്രീയ ട്രോളുകള്‍ വലിയൊരു പ്രചാരണ ആയുധമായി മാറിക്കഴിഞ്ഞു.
മാറിയ കാലഘട്ടത്തിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് പരസ്യ ഇവന്റ് മാനേജ്മെന്റുകളാണ്. മുൻകാലങ്ങളിൽ പാർട്ടി പ്രവർത്തകർ ചെയ്തിരുന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഇന്ന് ഇവന്റ് മാനേജ്മെന്റുകളാണ് ചെയ്യുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം മുതലുള്ള വാട്ടസ്ആപ് സ്റ്റാറ്റസ് വീഡിയോ, പ്രൊഫൈല്‍ വീഡിയോ, ആനിമേഷന്‍ വീഡിയോ, ഫോട്ടോ ഷൂട്ട്, പോസ്റ്റര്‍ ഡിസൈന്‍, ക്ലോത്ത് ബോര്‍ഡുകള്‍, അനൗണ്‍സ്മെന്റ്, സ്ഥാനാര്‍ഥിയുടെ ഫോട്ടാ പതിച്ച മാസ്കുകള്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും ഇവര്‍ ലഭ്യമാക്കുന്നു.
സ്റ്റുഡിയോ ജീവനക്കാര്‍, സ്ക്രിപ്റ്റ് എഴുത്തുകാര്‍, നാടക കലാകാരന്മാര് തുടങ്ങിയവര്‍ അടങ്ങുന്നതാണ് ഇവന്റ് മാനേജ്മെന്റ് കന്പനി.
സ്ഥാനാര്‍ഥിയുടെ ആമുഖവും വോട്ടഭ്യര്‍ഥനയും പ്രവര്‍ത്തന പരിചയവുമൊക്കെ വിവരിച്ചുള്ള വീഡിയോകള്‍ വിവിധ ഫ്രെയിമുകളില്‍ ചിത്രീകരിച്ച് ആകര്‍ഷകമായ പാരഡി പാട്ടുകളും ഉള്‍പ്പെടുത്തിയാണ് പ്രചാരണത്തിനായി നല്‍കുന്നത്.
താരപരിവേഷത്തില്‍ സ്ഥാനാര്‍ഥിയും ഫോട്ടോഷൂട്ടുമുണ്ട്. തികച്ചും സിനിമ സ്റ്റെൽ പ്രചാരണമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
അതത് മുന്നണികളുടെ മീഡിയ കണ്‍വീനര്‍മാര്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍, ഫേസ്ബുക്ക് പേജുകള്‍, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയില്‍ക്കൂടി പരമാവധി ആളുകളില്‍ എത്തിക്കാനുള്ള പ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. ലോകം മാറുന്പോൾ തെരഞ്ഞെടുപ്പ് രംഗത്തിന് മാത്രം എങ്ങനെ മാറാതെ നിൽക്കാനാകും.