സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ‘മ​ന്തി​ച്ച​ര്‍​ച്ച’ ! കു​ഴി​മ​ന്തി​യെ​ന്ന് മി​ണ്ടി​പ്പോ​ക​രു​തെ​ന്ന് ശ്രീ​രാ​മ​ന്‍; പ​റ​യു​മെ​ന്നും ക​ഴി​ക്കു​മെ​ന്നും കു​ഴി​മ​ന്തി ആ​രാ​ധ​ക​ര്‍; ച​ര്‍​ച്ച മൂ​ക്കു​ന്ന​തി​ങ്ങ​നെ…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​പ്പോ​ള്‍ ‘മ​ന്തി​ച​ര്‍​ച്ച’​യു​ടെ കാ​ല​മാ​ണ്. കു​ഴി​മ​ന്തി ഇ​ത്ര വ​ലി​യ സം​ഭ​വ​മാ​ണോ​യെ​ന്ന് ചി​ന്തി​പ്പി​ക്കു​ന്ന​താ​ണ് ച​ര്‍​ച്ച​ക​ള്‍.

‘ന്നാ ​താ​ന്‍ കേ​സ് കൊ​ട്’ സി​നി​മ​യു​ടെ റി​ലീ​സ് സ​മ​യ​ത്തെ ഓ​ര്‍​മ്മി​പ്പി​ക്കും വി​ധം ‘കു​ഴി’ ആ​ണ് പ്ര​ധാ​ന ച​ര്‍​ച്ചാ​വി​ഷ​യം.

ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ‘കു​ഴി’ യെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ വീ​ണ്ടും സ​ജീ​വ​മാ​ക്കി​യ​ത് ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി.​കെ.​ശ്രീ​രാ​മ​ന്‍ ഇ​ട്ട ഫെ​യ്‌​സ് ബു​ക്ക് പോ​സ്റ്റാ​ണ്.

ത​ന്നെ ഒ​രു ദി​വ​സ​ത്തേ​ക്കു കേ​ര​ള​ത്തി​ന്റെ ഏ​കാ​ധി​പ​തി​യാ​ക്കി​യാ​ല്‍ ആ​ദ്യം ചെ​യ്യു​ക കു​ഴി​മ​ന്തി എ​ന്ന പേ​രു നി​രോ​ധി​ക്കു​ക​യാ​വും എ​ന്നാ​ണ് ശ്രീ​രാ​മ​ന്റെ പോ​സ്റ്റ്.

മ​ല​യാ​ള ഭാ​ഷ​യെ മാ​ലി​ന്യ​ത്തി​ല്‍ നി​ന്നു മോ​ചി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​വും ഇ​തെ​ന്നും ത​ന്റെ പോ​സ്റ്റി​ല്‍ ശ്രീ​രാ​മ​ന്‍ പ​റ​യു​ന്നു. പ​റ​യ​രു​ത്, കേ​ള്‍​ക്ക​രു​ത്, കാ​ണ​രു​ത് കു​ഴി​മ​ന്തി​യെ​ന്ന് ന​ട​നും എ​ഴു​ത്തു​കാ​ര​നു​മാ​യ വി​കെ ശ്രീ​രാ​മ​ന്‍ പ​റ​യു​മ്പോ​ള്‍ പോ​സ്റ്റി​ന് താ​ഴെ മ​യോ​ണൈ​സും സ​ലാ​ഡും ചേ​ര്‍​ത്ത ക​മ​ന്റു​ക​ള്‍ നി​റ​യു​ക​യാ​ണ്.

https://www.facebook.com/sreeraman.vk/posts/3140041476210221

പ​റ​യു​മെ​ന്നും കേ​ള്‍​ക്കു​മെ​ന്നും ക​ഴി​ക്കു​മെ​ന്നും കു​റെ​പ്പേ​ര്‍ ക​മ​ന്റി​ടു​മ്പോ​ള്‍ ഇ​ത് പ​ണ്ടേ നി​രോ​ധി​ക്കേ​ണ്ട​താ​ണെ​ന്ന അ​ഭി​പ്രാ​യം പ​ങ്കു​വെ​ക്കു​ന്ന​വ​രു​മു​ണ്ട്.

അ​തേ​സ​മ​യം വി​ഷ​യ​ത്തെ മു​ന്‍​നി​ര്‍​ത്തി​യു​ള്ള മു​ര​ളി തു​മ്മാ​രു​കു​ടി​യു​ടെ മ​റു​പ​ടി പോ​സ്റ്റും ശ്ര​ദ്ധേ​യ​മാ​യി. കു​ഴി​യി​ലാ​ണെ​ങ്കി​ലും പു​റ​ത്താ​ണെ​ങ്കി​ലും മ​ന്തി​ക്ക് ഒ​പ്പ​മെ​ന്ന ത​ല​ക്കെ​ട്ടോ​ടു​കൂ​ടി​യാ​ണ് മു​ര​ളി തു​മ്മാ​രു​കു​ടി​യു​ടെ പോ​സ്റ്റ്.

കു​ഴി​മ​ന്തി​യു​ടെ കേ​ര​ള​ത്തി​ലെ സ്വീ​കാ​ര്യ​ത​യും അ​തി​ന്റെ രു​ചി​വൈ​ഭ​വ​വു​മ​ട​ക്ക​മാ​ണ് തു​മ്മാ​രു​കു​ടു​യു​ടെ പോ​സ്റ്റ്.

https://www.facebook.com/thummarukudy/posts/10227050329459495

യെ​മ​നി​ല്‍ നി​ന്നു വ​ന്ന ഒ​രു ഭ​ക്ഷ​ണ​മാ​ണ് മ​ന്തി​യെ​ന്നും മ​ണ്ണി​ല്‍ കു​ഴി​യു​ണ്ടാ​ക്കി മ​ര​ക്ക​രി​യി​ല്‍ മ​ണി​ക്കു​റു​ക​ള്‍ എ​ടു​ത്ത് വേ​വി​ച്ച് ഉ​ണ്ടാ​ക്കു​ന്ന മ​ന്തി അ​തീ​വ രു​ചി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ത​ന്റെ കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

കു​ഴി​യി​ല്‍ ഉ​ണ്ടാ​ക്കു​ന്ന​തി​നാ​ലാ​ണ് കേ​ര​ള​ത്തി​ല്‍ ഇ​ത് കു​ഴി​മ​ന്തി ആ​യ​ത്. ഇ​ത്ര​യും വേ​ഗ​ത്തി​ല്‍ മ​ല​യാ​ളി​ക​ളു​ടെ രു​ചി​യെ കീ​ഴ​ട​ക്കി​യ മ​റ്റൊ​രു വി​ഭ​വ​മി​ല്ല. ഇ​ങ്ങ​നെ പോ​കു​ന്നു മു​ര​ളി തു​മ്മാ​രു​കു​ടി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ത​ന്റെ പോ​സ്റ്റി​ലൂ​ടെ ശ്രീ​രാ​മ​ന്‍ തു​ട​ങ്ങി​വ​ച്ച​ത് ഭാ​ഷാ ച​ര്‍​ച്ച​യാ​ണെ​ങ്കി​ലും സം​ഭ​വം ഇ​തി​നോ​ട​കം വൈ​റ​ലാ​യി മാ​റി​യി​ട്ടു​ണ്ട്.

Related posts

Leave a Comment