എങ്ങനെയും വൈറലായാൽ മതിയെന്ന ചിന്തയുമായി നടക്കുന്ന ധആരാളം ആ ളുകൾ നമുക്ക് ചുറ്റിലുമുണ്ട്. നാണം കെട്ടിട്ടായാലും വേണ്ടില്ല ഇത്തരക്കാർക്ക് സോഷ്യൽ മീഡിയയിൽ കണ്ടന്റ് ഉണ്ടാക്കിയാൽ മാത്രം മതി. അതുപോലെയൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ നിഷു തിവാരി കഴിഞ്ഞദിവസം ഒരു ഹോട്ടലിൽ കയറി അവിടുള്ള ജീവനക്കാരെ പറ്റിച്ച് ഭക്ഷണം കഴിച്ച് കടന്നു കളഞ്ഞ വീഡിയോ ആണിത്. ആളുകളെ മനപൂർവം പറ്റിക്കുന്നതിനു വേണ്ടിയാണ് താൻ ഇത്തരത്തിൽ വീഡിയോ ചെയ്തതെന്നാണ് നിഷു പറയുന്നത്.
യുവതിയും സുഹൃത്തും ഒരു ഹോട്ടലിൽ കയറി തങ്ങൾ ഇവിടെ റൂം എടുത്തിട്ടുണ്ടെന്നും താമസക്കാരാണെന്നും പറഞ്ഞ് അവിടുത്തെ റെസ്റ്റോറെന്റിൽ കയറി വയറ് നിറയെ ഭക്ഷണം കഴിച്ചു. ഹോട്ടലുകാർക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നാതിരിക്കാൻ പൈജാമ ധരിച്ചാണ് യുവതി എത്തിയത്. അതിനാൽ തന്നെ പിടിക്കപ്പെടാതെ നോക്കാൻ ഒരു പരിധി വരെ ഇവർക്ക് സാധിച്ചു. എന്നാൽ എക്കാലവും എല്ലാവരേയും പറ്റിച്ച് ജീവിക്കാൻ പറ്റില്ലന്ന് പറയുന്നത് പോലെ ഇവർക്ക് പൂട്ട് വീണു.
യുവതിയുടെ കൂടെ ഉണ്ടായിരുന്നയാൾ ഫോൺ റെസ്റ്റോറെന്റിൽ മറന്നുവച്ചു. എന്നാൽ ഫോൺ ശ്രദ്ധയിൽപെട്ട ഹോട്ടൽ ജീവനക്കാർ അവർ താമസിക്കുന്നു എന്നു പറഞ്ഞ റൂമിലേക്ക് ഫോൺ ചെയ്തപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട കാര്യം മനസിലായത്.
അപ്പോഴാണ് മറന്നുവച്ച ഫോൺ എടുക്കാനായി യുവതിയും സുഹൃത്തും ഹോട്ടലിൽ വന്നപ്പോൾ ഇരുവരേയും ജീവനക്കാർ ചോദ്യം ചെയ്തു. തുടർന്ന് ഇവരിൽ നിന്നും കഴിച്ച ഭക്ഷണത്തിന്റെ 3600 രൂപ ഈടാക്കുകയും ചെയ്തു. പിടിയിലായപ്പോൾ താൻ സോഷ്യൽ മീഡിയ കണ്ടന്റിന് വേണ്ടി ചെയ്തതാണ് ഇതെന്നായിരുന്നു നിഷു തിവാരിയുടെ വിശദീകരണം. ആളുകളെ കബളിപ്പിച്ച് എങ്ങനെ ജീവിക്കാം എന്നതിൽ ഒരു വീഡിയോ സീരീസ് തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്നു ഇതെന്നും അവർ പറഞ്ഞു.