കണ്ണ് നനയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരട്ട സഹോദരിമാരിൽ ഒരാളായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി പങ്കുവച്ച് വീഡിയോ ആണിത്.
തന്റെ ഇരട്ട സഹോദരി മരണപ്പെട്ടു പോയ കാര്യം മുത്തച്ഛനേയും മുത്തശ്ശിയേയും അറിയിക്കാതിരിക്കാൻ അവളായി താൻ അഭിനയിച്ചു എന്നു വെളിപ്പെടുത്തിയ വീഡിയോ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. പ്രായമായ മുത്തച്ഛനും മുത്തശ്ശിയും തന്നേയും സഹോദരിയേയും ജീവനായിരുന്നു.
മെനിഞ്ചൈറ്റിസ് ബാധിച്ചാണ് അഞ്ച് വർഷം മുമ്പ് സഹോദരി മരിച്ചത്. ഇക്കാലമത്രയും അവരുടെ മുൻപിൽ താൻ അവളായി അഭിനയിക്കുകയായിരുന്നു. തന്റെ അച്ഛനാണ് ഇങ്ങനെ ഒരു ആശയം പറയുന്നത്. ആരോടും സഹോദരി മരിച്ചത് പറയരുത് എന്ന് അച്ഛൻ പറഞ്ഞു എന്നും അവൾ പറയുന്നു.
അഞ്ച് വർഷത്തിന് ശേഷം ആവൾ ആ സത്യം കുടുംബത്തോട് തുറന്ന് പറഞ്ഞു. വീഡിയോയിൽ അവളും സഹോദരിയും നിൽക്കുന്ന ചിത്രങ്ങളും മുത്തശ്ശനേയും മുത്തശ്ശിയേയും കാണാം.