ഇരിട്ടി: ഭാര്യയുടെ പേരിൽ സോഷ്യൽ മീഡിയായിലൂടെ അപവാദ പ്രചാരണം നടത്തുന്നതായി ഭർത്താവിന്റെ പരാതി. മാടത്തിൽ സ്വദേശിയായ ബ്രജേഷിന്റെ പരാതിയിലാണ് ഇരിട്ടി പോലീസ് കേസെടുത്തത്.
കാക്ക കൊത്താതിരിക്കാക്കാനാണ് സിന്ദൂരം തൊടുന്നതെന്ന യുവതിയുടെ സ്ഥലത്തുള്ള പ്രഖ്യാപനത്തെ തുടര്‍ന്ന് ആ സ്ത്രീ മാടത്തിലുള്ള ബ്രിജേഷിന്റെ ഭാര്യയാണെന്നും ബ്രിജേഷ് വിവാദ പരാമര്‍ശം നടത്തിയ സ്ത്രീയുടെ ഭര്‍ത്താവാണെന്നും ഇവര്‍ ഗള്‍ഫില്‍ അറബിയോടൊപ്പം നില്‍ക്കുന്നുവെന്നും ഉടന്‍ നാട്ടിലെത്തിക്കണമെന്ന തരത്തിലുമായിരുന്നു പ്രചരണം.
എന്നാല്‍ താന്‍ ഗള്‍ഫില്‍ ജോലി ചെയ്യുമ്പോള്‍ തന്റെ ഒപ്പം നില്ക്കുന്ന ഭാര്യയെയും സുഹൃത്തിന്റെയും ഫോട്ടോ വെച്ച് വ്യാജ പ്രചരണം നടത്തിയവരെ കണ്ടെത്തണമെന്നാണ് പരാതി.
പരാതിയില്‍ കഴമ്പുള്ളതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായും സൈബര്‍ സെല്ലിന്റെ സഹായത്തോടെ വ്യാജ പ്രചരണം നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും ഇരിട്ടി എസ്ഐ ദിനേശന് കൊതേരി പറഞ്ഞു.