തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ വില്‍പ്പനയ്ക്കെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട കേസില്‍ പ്രതിയായ യുവതിയുടെ അറസ്റ്റ് വൈകിയേക്കും.
പെണ്‍കുട്ടിയുടെ പിതാവ് മൂന്നാമത് വിവാഹം കഴിച്ച മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശിയായ യുവതിയാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
യുവതിക്ക് ആറു മാസം പ്രായമുള്ള കുട്ടിയുള്ളതും സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ നിന്നും വിവരം ലഭിക്കാത്തതുമാണ് അറസ്റ്റ് വൈകുന്നതിനു കാരണം.
ഇതിനിടെ യുവതിയെ കേസില്‍നിന്നു രക്ഷപ്പെടുത്താന്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ ഇടവെട്ടി സ്വദേശിയായ പിതാവിന്റെ പേരിലുള്ള ഫേസ് ബുക്ക് അക്കൗണ്ടില്‍ അശ്ലീല ഭാഷ്യത്തോടെ കുട്ടിയെ വില്‍ക്കാനുണ്ടെന്നും ഇതിനായി മണിക്കൂറിന് 2,000 രൂപ എന്നും കാണിച്ച് പോസ്റ്റിട്ടത്.
ഒരു പെണ്‍കുട്ടിയുടെ ചിത്രവും പേരും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. പോസ്റ്റ് ശ്രദ്ധയില്‍പെട്ട നാട്ടുകാരില്‍ ചിലര്‍ വിവരം പെണ്‍കുട്ടിയുടെ മുത്തശിയെ അറിയിച്ചു.
ഉടന്‍തന്നെ പെണ്‍കുട്ടിയും മുത്തശിയും തൊടുപുഴ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പിതാവിനെ ചോദ്യം ചെയ്തെങ്കിലും ഇയാള്‍ക്ക് സംഭവുമായി ബന്ധമില്ലെന്ന് വ്യക്തമായി.
പിന്നീട് യുവതിയെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഇക്കാര്യം നിഷേധിച്ചിരുന്നു. ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.
തുടര്‍ന്ന് ഫോണ്‍ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ വിശദമായി നടത്തിയ അന്വേഷണത്തിലാണ് യുവതി തന്നെയാണ് പോസ്റ്റിട്ടതെന്ന് പോലീസ് കണ്ടെത്തിയത്.
ഇവര്‍ക്ക് ആറുമാസം പ്രായമായ കുട്ടിയുണ്ട്. ഈ കുട്ടിയെ സംബന്ധിച്ച് ഭര്‍ത്താവ് സംശയം പ്രകടിപ്പിച്ചതില്‍ പ്രകോപിതയായാണ് ഇവര്‍ കൃത്യത്തിന് തുനിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
ഇതിനായി ഭര്‍ത്താവിന്റെ ഫേസ് ബുക്ക് അക്കൗണ്ട് ഉപയോഗിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും പോലീസ് വ്യക്തമാക്കി.