കല്‍പ്പറ്റ: കടയില്‍ നിന്നും വാങ്ങിയ പ്രമുഖ കമ്പനിയുടെ സോഡയില്‍ ചത്തപല്ലിയുടെ അവശിഷ്ടം. കല്‍പ്പറ്റയിലെ ഒരു കൂള്‍ബാറില്‍ നിന്നും വിറ്റ സോഡയിലായിരുന്നു ചത്ത പല്ലി. 600 മില്ലിലിറ്ററിന്‍റെതാണ് കുപ്പി. 18രൂപയാണ് വില. ഒരു ദിവസം മുമ്പാണ് മൊത്തകച്ചവടക്കാരന്‍ ഈ കടയില്‍ സോഡ എത്തിച്ചത്. മുംബൈയിലുള്ള കമ്പനിയുടെ പെരുമ്പാവൂരുള്ള പ്ലാന്‍റില്‍ നിന്നാണ് സോഡ പാക്ക് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 11 ആണ് നിര്‍മാണ തിയതിയായി കൊടുത്തിരിക്കുന്നത്.
ടച്ചിംഗ്‌സോ? സോഡയില്‍ ചത്ത പല്ലിയുടെ അവശിഷ്ടം; സോഡ പാക്ക് ചെയ്തിരിക്കുന്നത് മുംബൈയിലുള്ള കമ്പനിയുടെ പെരുമ്പാവൂരുള്ള പ്ലാന്‍റില്‍ നിന്ന്
