ഷെർളി മക്നെല്ലി എന്ന 82കാരി ആശിച്ചു മോഹിച്ചൊരു സോഫ വാങ്ങി. പക്ഷേ, ഇരിക്കേണ്ടതു കത്തി മുനയ്ക്കു മുകളിലാണെന്നറിഞ്ഞപ്പോൾ ഞെട്ടി. സംഭവമറിഞ്ഞാൽ നിങ്ങളും തലയിൽ കൈവച്ചുപോകും.
വീട്ടിലെ ആവശ്യത്തിനായി ഒരു സോഫയാണ് മക്നെല്ലി വാങ്ങിയത്. പക്ഷേ, ഇതു വെറും സോഫ മാത്രമായിരുന്നില്ലെന്ന് അധികം വൈകാതെ ഒരു ഞെട്ടലോടെ ഷെർളി തിരിച്ചറിഞ്ഞു.
ഇഷ്ടപ്പെട്ടു വാങ്ങി
ഫേസ്ബുക്കിലാണ് ഇംഗ്ലണ്ടിലെ ഹാർലോയിലെ എസക്സിൽനിന്നുള്ള ഷെർളി സോഫ കാണുന്നത്. കണ്ടപ്പോൾ കൊള്ളമല്ലോയെന്നു തോന്നി.
അങ്ങനെയാണ് 18,706 രൂപയോളം കൊടുത്തു സോഫ സ്വന്തമാക്കിയത. സോഫ ഓർഡർ ചെയ്തപ്പോൾ രണ്ടു പേരാണ് അതുമായി എത്തിയത്.
എനിക്ക് ആദ്യം സോഫയോട് ഇഷ്ടം തോന്നിച്ചത് അതിന്റെ ഡിസൈനാണ്. എന്നാൽ, കൊച്ചുമകൻ കീനാൻ വന്നപ്പോൾ, മുത്തശിയോടു പറഞ്ഞു,
മുത്തശി ഈ മോഡൽ തീരെ പോരാ. ഇതു പ്രായമായവരുടെ വീട്ടിലുള്ള മോഡലാണ്. – അതു കേട്ടതോടെ സത്യത്തിൽ എനിക്കും സോഫയോടു തോന്നിയ ഇഷ്ടമങ്ങ് പോയി.
അതോടെ അതു വിറ്റുകളഞ്ഞാൽ എന്താണ് എന്നായി ആലോചന. അങ്ങനെ വില്പനയ്ക്ക് ഒരുങ്ങി.
പുതിയ ആൾ വാങ്ങാൻ എത്തുന്നതിനു മുന്പ് ഒന്നു വൃത്തിയാക്കി ഇടാമല്ലോ എന്നു കരുതിയാണ് പൊടിയൊക്കെ തട്ടി ഫാബ്രിക് കണ്ടീഷണറൊക്കെ പ്രയോഗിച്ചത്.
വൃത്തിയാക്കുന്നതിനിടെ കുഷ്യന്റെ ഭാഗത്ത് എത്തിയപ്പോൾ എന്തോ കട്ടിയുള്ളതു കൈയിൽ തടഞ്ഞു. പരതി നോക്കിയപ്പോൾ സോഫയിൽ അസാധാരണമായതെന്തോ!
അതോടെ കൂടുതൽ പരിശോധന നടത്തി. സോഫയുടെ മുകളിലെ കുഷ്യൻ നീക്കി പരിശോധന തുടങ്ങി.
ലെതർ കവർ
ആദ്യം കണ്ണിൽ തടഞ്ഞത് ഒരു ലെതർ കവറാണ്. ഇതെങ്ങനെ സോഫയ്ക്കുള്ളിൽ വന്നു എന്ന ചിന്തയോടെയാണ് പുറത്തെടുത്തത്. ഏതാണ്ട് ഒരു കിലോയോളം ഭാരം.
ഒരു പഴ്സ് പോലെയാണ് അവർക്കു തോന്നിയത്. പക്ഷേ, ആ കവർ തുറന്നതും എന്റെ ദൈവമേ എന്നൊരു വിളിയായിരുന്നു.
കാരണം അതിനുള്ളിൽ മൂർച്ചയേറിയ ഒരു ഭീമൻ കത്തി. ഒരാളുടെ കാലു വെട്ടാൻ അതു മതിയെന്നാണ് ഷെർളി പറയുന്നത്.
ഒരു വർഷമായി ഇത് ഇവിടെയുണ്ടാരുന്നോ? ഇത്രയും കാലം താനും സന്ദർശകരുമൊക്കെ ഇരുന്നതു കത്തി മുനയ്ക്കു മുകളിലാണോയെന്ന അന്പരപ്പിലാണ് ഷെർലി.
അതിനൊപ്പം കത്തിയോടെ തന്നെ സോഫ വിറ്റിരുന്നെങ്കിലോ എന്നത് ഓർകക്കുന്പോഴുള്ള ഞെട്ടൽ വേറെയും.
അശ്രദ്ധമായ നിർമാണത്തിനിടയിൽ സോഫയിൽ അകപ്പെട്ടതാകാം കത്തിയെന്നാണ് കരുതുന്നത്. എന്തായാലും ഇനി ഒരു നിമിഷം പോലും ഇത് ഇവിടെ വേണ്ട എന്നു തീരുമാനിച്ചു പോലീസിനു കത്തു നൽകിയിരിക്കുകയാണ് ഈ വീട്ടമ്മ.