തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലേക്കുള്ള ശശികല നടരാജന്‍റെ രംഗപ്രവേശനം വലിയ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്നുപോലും ഭിന്നസ്വരങ്ങള്‍ നേരിടുന്ന ശശികലയ്‌ക്കെതിരെ വേറിട്ട പ്രതിഷേധ മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് ചെന്നൈ സ്വദേശിയായ റാപ്പ് ഗായിക സോഫിയ അഷറഫ്.
ശശികല നടരാജനെതിരെയുള്ള വിമര്‍ശനങ്ങള്‍ കവിതരൂപത്തിലാക്കി, ആ കവിത നല്ല ഈണമിട്ടു പാടിയാണ് സോഫിയ പ്രതിഷേധിച്ചത്. തമിഴ്‌നാട്ടില്‍ ജനാധിപത്യം മരിച്ചു എന്നാണ് സോഫിയ പാട്ടിലൂടെ പറയുന്നത്. ചെന്നൈയിലെ ബിന്നി റോഡില്‍ ചിത്രീകരിച്ച വീഡിയോ ഗാനം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ കന്പനിക്കെതിരെയും ഇത്തരത്തില്‍ പാട്ടുപാടി പ്രതിഷേധിച്ചു സോഫിയ ശ്രദ്ധേയയായിരുന്നു.
വീഡിയോ കാണാം…