വ്യാജ വനിതാ ഡോക്ടർ ഇവിടെത്തന്നെയുണ്ട്! ഒരാൾ മരിച്ച സ്വകാര്യ ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും വ്യാ​ജ ചി​കി​ത്സ; മുന്നറിയിപ്പ് നൽകി ഡിഎംഒ; ക​ത്ത് രാ​ഷ്‌​ട്ര​ദീ​പി​ക​യ്ക്ക്

ന​വാ​സ് മേ​ത്ത​ർ

ത​ല​ശേ​രി: ത​ല​ശേ​രി ഒരു സ്വകാര്യ ആശുപത്രി കേ​ന്ദ്രീ​ക​രി​ച്ച് വീ​ണ്ടും വ്യാ​ജ ചി​കി​ത്സ നടക്കുന്നതായി ഡിഎംഒയുടെ മുന്നറിയിപ്പ്.

ശ​സ്ത്ര​ക്രി​യ​ക​ൾ വ​രെ ന​ട​ത്തു​ന്ന വ്യാ​ജ ഡോ​ക്ട​റി​ൽനി​ന്നു രോ​ഗി​ക​ളെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കീ​ർ​ത്തി ഹോ​സ്പി​റ്റ​ൽ മാ​നേ​ജിം​ഗ് പാ​ർ​ട്ട്ണ​ർ​ക്കും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ക്കും ക​ത്ത് ന​ൽ​കി.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16 ന് ​ക​ത്ത് ന​ൽ​കി​യി​ട്ടും ഇ​പ്പോ​ഴും ഇ​വി​ടെ ചി​കി​ത്സ തുടരുന്നുവെന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തുവ​ന്നി​ട്ടു​ള്ള​ത്. ഡി ​എം ഒ ​യു​ടെ ക​ത്തി​ന്‍റെ കോ​പ്പി രാ​ഷ്‌ട്രദീ​പി​ക​യ്ക്കു ല​ഭി​ച്ചു.

വ്യാജ വനിതാ ഡോക്ടർ

ഇ​തേ ആ​ശു​പ​ത്രി​യി​ൽ വ്യാ​ജ വ​നി​ത ഡോ​ക്ട​റു​ടെ ചി​കി​ത്സ​യെത്തു​ട​ർന്നു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​വി​ടെത്ത​ന്നെ വീ​ണ്ടും വ്യാ​ജ ഡോ​ക്ട​ർ ചി​കി​ത്സ ന​ട​ത്തു​ന്ന​താ​യി ഇ​ന്‍റ​ലി​ൻ​ജ​ൻ​സ് വി​ഭാ​ഗ​വും ആ​രോ​ഗ്യ വ​കു​പ്പും ക​ണ്ടെ​ത്തി​യ​ത്.

2020 ജ​നു​വ​രി​യി​ൽ പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ഈ ​ആ​ശു​പ​ത്രി​യി​ൽ വ​നി​ത ഡോ​ക്ട​റു​ൾ​പ്പെ​ടെ യോഗ്യതയില്ലാത്ത ര​ണ്ടു പേ​ർ ചി​കി​ത്സ ന​ട​ത്തു​ന്ന​താ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ഇ​തി​ലെ വ​നി​ത ഡോ​ക്ട​ർ ര​ണ്ടു മാ​സം മു​മ്പു തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു.

ര​ണ്ടാ​മ​ത്തെ​യാ​ൾ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ​യും മു​ന്ന​റി​യി​പ്പ് വ​ന്നി​ട്ടു​ള്ള​ത്.

ഐഎംഎയും രംഗത്ത്

ആ​ശു​പ​ത്രി​യി​ൽ പോ​ഡി​യാ​ട്രി​സ്റ്റാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന എം. ​സു​മേ​ശി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ് വ്യാ​ജ​മാ​ണെന്നു കണ്ടെത്തിയതായി പറയുന്നത്.

ശ​സ്ത്ര​ക്രി​യ​ക​ൾ വ​രെ ന​ട​ത്തു​ന്ന ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ള​ള​താ​യി ഐഎംഎ ​ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ആ​രോ​പ​ണ​ങ്ങ​ളെത്തുട​ർ​ന്നു സു​മേ​ശ് ഹാ​ജ​രാ​ക്കി​യ ഡി​പ്ലോ​മ ഇ​ൻ പോ​ഡി​യാ​ട്രി സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ ഒ​രു കോ​ഴ്സ് സ്ഥാ​പ​ന​ത്തി​ൽ നി​ല​വി​ലി​ല്ലെ​ന്നും കോ​ള​ജി​ന്‍റെ മു​ദ്ര​ക​ൾ വ്യാ​ജ​മാ​ണെ​ന്നും കോ​ള​ജ് ഓ​ഫ് ഫൂ​ട്ട് ഹെ​ൽ​ത്ത് പ്രാ​ക്ടീ​ഷ​ണ​ർ പ്രി​ൻ​സി​പ്പ​ൽ ഇ-​മെ​യി​ൽ മു​ഖാ​ന്തി​രം അ​റി​യി​ച്ചി​ട്ടു​ള്ള​താ​യി ഡി ​എം ഒ ​ആ​ശു​പ​ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു.

രജിസ്ട്രേഷൻ ഇല്ല

കൂ​ടാ​തെ കേ​ര​ള​ത്തി​ൽ പ്രാ​ക്ടീ​സ് ചെ​യ്യാ​നു​ള്ള പാ​രാ​മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലെ​ന്നും ഡി ​എം ഒ ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഡോ. ​സ​രി​ബ​യു​ടെ കൂ​ടെ​യാ​ണ് ഇ​യാ​ൾ പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​തെ​ന്നാ​ണ് മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും ഇ​യാ​ളു​ടെ ചി​കി​ത്സ​യ്ക്കു വി​ധേ​യ​മാ​ക്കു​ന്ന​വ​ർ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പും ക​ത്തി​ലു​ണ്ട്.

നേരത്തെ വ്യാ​ജ ചി​കി​ത്സ​യ്ക്കു വി​ധേ​യ​മാ​യ പു​തി​യ തെ​രു സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ ക​ണ്ണൂ​ർ ചി​റ​ക്ക​ൽ മൂ​പ്പ​ൻ പാ​റ ക​ക്ക​റ​യി​ൽ വീ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ (52) മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് റി​പ്പോ​ർ​ട്ട് പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്.

2020 സെ​പ്റ്റം​ബ​റി​ലാ​ണ് ബാ​ല​കൃ​ഷ​ണ​ൻ മ​ര​ിച്ചത്. പ്ര​മേ​ഹ​ത്തി​നു വ്യാ​ജ ഡോ​ക്ട​ർ ചി​കി​ത്സി​ച്ച​തി​നെ തു​ട​ർ​ന്നാണ് മരിച്ച തെന്നാണ് പരാതി.

ബാ​ല​കൃ​ഷ​ണ​ന്‍റെ ഭാ​ര്യ നി​ഷ​യു​ടെ പ​രാ​തി പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് പെ​രി​ങ്ങ​മ​ല വി​ല്ലേ​ജി​ൽ ഡീ​സ​ൻ​റ് മു​ക്ക് ജം​ഗ്ഷ​നു സ​മീ​പം ഹി​സാ​ന മ​ൻ​സി​ലി​ൽ സോ​ഫി മോ​ൾ​ക്കെ​തി​രെ ത​ല​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വ​ഷ​ണ​മാ​രം​ഭി​ച്ചു.

വ്യാ​ജ ചി​കി​ത്സ ന​ട​ത്തി വ​ന്ന ഇ​വ​രെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ര​ണ്ടു മാ​സം മു​മ്പ് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

വൈ​ദ്യ ഫി​യ റാ​വു​ത്ത​ർ എ​ന്ന പേ​രി​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​റാരോ​ഗ​ത്തി​നു ചി​കി​ത്സ എ​ന്ന പ്ര​ചാ​ര​ണം ക​ണ്ടാ​ണ് ബാ​ല​കൃ​ഷ​ണ​ൻ ത​ല​ശേ​രിയിലെ ആ​ശു​പ​ത്രി​യി​ൽ 2020 ഏ​പ്രി​ലി​ൽ ചി​കി​ത്സ​ക്കെ​ത്തി​യ​ത്.

എണ്ണയും പൊടിയും

അ​ഞ്ച് മാ​സം നീ​ണ്ടുനി​ന്ന ചി​കി​ത്സ​ക്കി​ട​യി​ൽ പ​ത്താം ക്ലാ​സു​കാ​രി​യാ​യ വ്യാ​ജ ഡോ​ക്ട​ർ ബാ​ല​കൃ​ഷ​ണ​ന്‍റെ കാ​ൽ​വി​ര​ൽ മു​റി​ച്ചു നീ​ക്കു​ക​യും ചെ​യ്തു.

ചി​കി​ത്സ​യ്ക്കി​ട​യി​ൽ കാ​ലി​ലെ മാം​സം ന​ഷ്ട​പ്പെ​ട്ട ബാ​ല​കൃ​ഷ​ണ​ൻ 2020 സെ​പ്റ്റം​ബ​ർ 24ന് ​കോ​ഴി​ക്കാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു.

വെ​ള്ള പൊ​ടി​യും വെ​ളി​ച്ചെ​ണ്ണ പോ​ലു​ള്ള ദ്രാ​വ​ക​വു​മാ​ണ് വ​നി​ത ഡോ​ക്ട​ർ ഭ​ർ​ത്താ​വി​ന് ന​ൽ​കി​യി​രു​ന്ന​തെ​ന്നു ബാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ നി​ഷ രാ​ഷ​ട്ര ദീ​പി​ക​യോ​ടു പ​റ​ഞ്ഞി​രു​ന്നു.

ഒ​രോ ത​വ​ണ പോ​കു​മ്പോ​ഴും 2,500 രൂ​പ​യാ​ണ് ഫീ​സാ​യി ഈ​ടാ​ക്കി​യി​രു​ന്ന​ത്.

Related posts

Leave a Comment