സ്റ്റോക്ഹോം: കൊറോണ മഹാമാരി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സ്വീഡനിലെ സോഫിയാ രാജകുമാരി ആശുപത്രിയിൽ സേവനത്തിനെത്തി. ഇന്റൻസീവ് പരിശീലന കോഴ്സ് പൂർത്തിയാക്കിയാണ് മുപ്പത്തഞ്ചുകാരിയായ സോഫിയ ആരോഗ്യപ്രവർത്തകരെ സഹായിക്കാനെത്തിയത്.
രോഗികളെ ശുശ്രൂഷിക്കുന്നതു മുതൽ ക്ലീനിംഗ് വരെയുള്ള ജോലികൾ ചെയ്യാൻ രാജകുമാരിക്കു മടിയില്ല. വിഷമം പിടിച്ച ഈ സന്ദർഭത്തിൽ ശുശ്രൂഷയ്ക്ക് അവസരം കിട്ടിയതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നു സോഫിയ പറഞ്ഞു.
സ്റ്റോക്ഹോമിലെ സോഫിയാ ഹെമ്മറ്റ് ആശുപത്രിയിലാണ് രാജകുമാരി സേവനം അനുഷ്ഠിക്കുന്നത്. ഈ ആശുപത്രിയുടെ രക്ഷാധികാരികൂടിയായ സോഫിയ സ്വീഡനിലെ കാൾ ഫിലിപ്പ് രാജകുമാരന്റെ പത്നിയാണ്.