തിരുവനന്തപുരം: 29 -ാമത് സംസ്ഥാന സബ്ജൂണിയർ സോഫ്റ്റ് ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരും ജേതാക്കളായി.
കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം കിരീടം ചൂടിയത്, 8-0. എറണാകുളത്തെ തോൽപ്പിച്ചാണ് തൃശൂർ കിരീടത്തിൽ മുത്തമിട്ടത് (6-1).