നിങ്ങള്‍ക്കു ലാത്തിയുണ്ടെങ്കില്‍ ഞങ്ങള്‍ക്കു ദണ്ഡുണ്ട്! യതീഷ് ചന്ദ്രയ്‌ക്കെതിരേ പ്രകോപന പ്രസംഗം; ശോഭാ സുരേന്ദ്രനെതിരേ കേസ്‌

ക​ണ്ണൂ​ർ: കേ​ര​ളാ പോ​ലീ​സി​നും ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എ​സ്പി യ​തീ​ഷ് ച​ന്ദ്ര​യ്ക്കു​മെ​തി​രേ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രേ ക​ണ്ണൂ​ർ ടൗ​ണ്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. കെ. ​സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ്ചെ​യ്തു ജ​യി​ലി​ല​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ എ​സ്പി ഓ​ഫീ​സി​ലേ​ക്കു ന​ട​ത്തി​യ മാ​ർ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യാ​യി​രു​ന്നു വി​വാ​ദ പ്ര​സം​ഗം.

ബൂ​ട്ടി​ട്ടു ച​വി​ട്ടും​പോ​ലെ​യ​ല്ല “​നി​യു​ദ്ധ’ പ​ഠി​ച്ച​വ​രു​ടെ മു​റ​യെ​ന്നും നി​ങ്ങ​ൾ​ക്കു ലാ​ത്തി​യു​ണ്ടെ​ങ്കി​ൽ ഞ​ങ്ങ​ൾ​ക്കു ദ​ണ്ഡു​ണ്ടെ​ന്ന പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ത്തി​ന്‍റെ പേ​രി​ലാ​ണു പോ​ലീ​സ് കേ​സ്. ത​ന്‍റെ പ്ര​ക​ട​നം മു​ഖ്യ​മ​ന്ത്രി​യെ കാ​ണി​ച്ചു താ​മ്ര​പ​ത്രം വാ​ങ്ങാ​നാ​ണ് എ​സ്പി യ​തീ​ഷ് ച​ന്ദ്ര ശ​ബ​രി​മ​ല​യി​ൽ കാ​വ​ൽ നി​ന്ന​ത്. ബൂ​ട്ടി​ട്ട യ​തീ​ഷി​ന്‍റെ കാ​ൽ എ​ത്ര​ദൂ​രം പൊ​ന്തു​മെ​ന്ന് ഇ​നി കാ​ണ​ണം.

ലാ​ത്തി​യേ​ക്കാ​ൾ വ​ലി​യ ശ​ക്തി ഞ​ങ്ങ​ൾ​ക്കു​ണ്ട്. ഞ​ങ്ങ​ൾ മു​റ​പ്ര​യോ​ഗം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചാ​ൽ കാ​ലു പൊ​ന്തി​ക്കാ​നാ​വി​ല്ലെ​ന്നു യ​തീ​ഷ് ച​ന്ദ്ര ഓ​ർ​ക്ക​ണം. അ​തു​കൊ​ണ്ടു നീ​തി​യും നി​യ​മ​വും ലം​ഘി​ക്കാ​ൻ പോ​ലീ​സ് വ​ര​രു​തെ​ന്നും ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

അ​യ്യ​പ്പ​ന്‍റെ പൂ​ങ്കാ​വ​ന​ത്തി​ൽ ബൂ​ട്ടി​ട്ട പോ​ലീ​സി​നെ അ​യ​ച്ചു സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ പി​ണ​റാ​യി​ക്ക് അ​യ്യ​പ്പ​ന്‍റെ ശാ​പം ഏ​റ്റു​ക​ഴി​ഞ്ഞു. അ​യ്യ​പ്പ​ഭ​ക്ത​രോ​ടു കാ​ണി​ച്ച ക്രൂ​ര​ത​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ലോ​കം പി​ണ​റാ​യി​യ്ക്കു ന​ൽ​കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Related posts