ചെറുതോണി: നിയന്ത്രണം വിട്ട ഓട്ടോയിൽ നിന്നും ചാടി രക്ഷപെടാൻ ശ്രമിച്ച യുവാവ് റോഡിൽ തലയിടിച്ച് മരിച്ചു. പുന്നയാർ കറുപ്പിള്ളിൽ സോജൻ ടോമി (24) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെ കഞ്ഞിക്കുഴി പുന്നയാറിലായിരുന്നു അപകടം. വാഹനത്തിൽ നിന്നും എടുത്തു ചാടിയതിനെ തുടർന്ന് റോഡിൽ വീണു പരിക്കേറ്റ സോജനെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
നിയന്ത്രണം വിട്ട ഓട്ടോയിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് റോഡിൽ തലയിടിച്ച് മരിച്ചു
