തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ പീഡനക്കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് പരാതിക്കാരി. ഉന്നത പോലീസ് ഉദ്യോഗസ്ഥൻ സാക്ഷികളെ സ്വാധീനിച്ചുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.
ഉമ്മൻ ചാണ്ടിയെ ക്ലിഫ് ഹൗസിൽ കണ്ട ദിവസമല്ല പോലീസ് റിപ്പോർട്ടിലുള്ളത്. 2012 സെപ്റ്റംബർ 19നാണ് ഉമ്മൻ ചാണ്ടിയെ കണ്ടത്. ഓഗസ്റ്റ് 19ന് അല്ല. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകുമെന്നും പരാതിക്കാരി പറഞ്ഞു.
സത്യം അധികനാൾ മൂടിവയ്ക്കാനാകില്ല: ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സർക്കാരിനെ വെട്ടിലാക്കിയുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സത്യം അധികനാൾ മൂടിവയ്ക്കാനാകില്ലെന്ന് ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
സോളാര്‍ പീഡനക്കേസ് യാതൊരുവിധ തെളിവുകളുമില്ലാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കേസാണെന്ന് തെളിഞ്ഞു.
രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഹീനമായ അവസരം ഉപയോഗപ്പെടുത്തുക എന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്നതാണിതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.