മലപ്പുറം: സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണൻ. ഗണേശിനെതിരേ സിഡിയുള്‍പ്പെടെ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയാറാണ്. കേസില്‍ ഉമ്മന്‍ ചാണ്ടി തന്നെ ബലിയാടാക്കിയെന്നും ബിജു പറഞ്ഞു.
മറ്റൊരു കേസില്‍ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബിജു രാജാധാകൃഷ്ണന് ഇക്കാര്യം പറഞ്ഞത്. തന്റെ ആവശ്യം അഭിഭാഷകന് വശം ബിജു രാധാകൃഷ്ണന് എഴുതി അറിയിക്കുകയായിരുന്നു.