തിരുവനന്തപുരം: സോളാർ കേസിന്‍റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. ബിജെപി നേതാവ് കെ. സുരേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. സോളാർ കേസിൽ തന്നെ ഒരാൾ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നായിരുന്നു പരാതി.